

യുഎഇയിലെ സ്വകാര്യ തൊഴിൽ മേഖലയില്‍ സ്വദേശി വനിതകളുടെ വന്‍ മുന്നേറ്റമാണ് നടക്കുന്നത്. രാജ്യത്തെ സ്വകാര്യ മേഖലകകളിലെ ആകെ യുഎഇ പൗരന്മാരില്‍ എഴുപത്തൊന്ന് ശതമാനവും സ്ത്രീകളാണെന്ന് മാനവ വിഭവശേഷി സ്വകാര്യ വല്‍ക്കരണ മന്ത്രാലയം (MoHRE) വ്യക്തമാക്കി. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന പ്രവാസികളല്ലാത്ത സ്ത്രീകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത് എന്ന് മന്ത്രാലയം പറഞ്ഞു.
മന്ത്രാലയം നല്‍കുന്നകണക്കുകള്‍ പ്രകാരം ഈ വര്‍ഷത്തിന്റെ ആദ്യ പകുതി അവസാനിക്കുമ്പോള്‍ 1,23,388 എമിറാത്തി വനിതകളാണ് സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്നത്. 2023 ലെ കണക്കുകളുമായി ഇത് താരതമ്യം ചെയ്യുമ്പോള്‍ സ്ത്രീകളുടെ പങ്കാളിത്തത്തില്‍ 128 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത് എന്ന് മന്ത്രാലയം പറയുന്നു. നിലവില്‍ 26,000 ത്തിലധികം സ്വകാര്യ സ്ഥാപനങ്ങളില്‍ എമിറാത്തി വനിതകള്‍ ജോലി ചെയ്യുന്നണ്ട്.
സ്വകാര്യ മേഖലയിലെ ആകെ എമിറാത്തി ജീവനക്കാരുടെ എണ്ണം 1.9 ലക്ഷം പിന്നിട്ടു എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ലിംഗസമത്വം ഉറപ്പാക്കുന്ന നയങ്ങളും യോഗ്യതകള്‍ക്കനുസരിച്ചുള്ള തൊഴിലവസരങ്ങള്‍ ലഭ്യമാക്കാന്‍ മന്ത്രാലയം നടപ്പിലാക്കിയ സ്വദേശിവല്‍ക്കരണ പദ്ധതികളുമാണ് ഈ മുന്നേറ്റത്തിന് കാരണമായിട്ടുള്ളത്. സ്വകാര്യ സ്ഥപനങ്ങളില്‍ ജോലി ചെയ്യുന്ന എമിറാത്തി വനിതകളില്‍ 98 ശതമാനം പേരും സാങ്കേതിക, പ്രൊഫഷണല്‍ തസ്തികകളിലാണ് പ്രവര്‍ത്തിക്കുന്നത്.
നേതൃത്വ നിരകളിലും എക്‌സിക്യൂട്ടീവ് പദവിളിലും സ്വദേശി ജീവനക്കാരുടെ സ്വാധീനം 55 ശതമാനവും ഉയര്‍ന്ന പ്രൊഫഷണല്‍ തസ്തികകളില്‍ 70 ശതമാനവും സ്ത്രീകളാണ്. സ്വകാര്യ മേഖലകളിലേക്ക് പുതുതായി എത്തുന്ന യുവ തലമുറയിലും സ്ത്രീകളുടെ ആധിപത്യം വ്യക്തമാണ്. പുതുതായി ജോലിയില്‍ പ്രവേശിക്കുന്ന യുവ സ്വദേശികളിലും 70 ശതമാനവും സ്ത്രീകളാണെന്ന് മന്ത്രാലയം വ്യക്തമാക്കി. സ്വകാര്യ മേഖലയില്‍ സ്വകാര്യ പൗരന്മാരുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ യുഎഇ ഭരണകൂടം ലക്ഷ്യബോധത്തോടെയുള്ള നിയമങ്ങളും സാമ്പത്തിക ആനുകൂല്യങ്ങളും ഘട്ടം ഘട്ടമായി നടപ്പിലാക്കി വരികയാണെന്നും അധികൃതര്‍ പറഞ്ഞു. ഒപ്പം നിര്‍ദിഷ്ട ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് സ്ഥാപനങ്ങള്‍ക്ക് കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ മന്ത്രാലയം നല്‍കുന്നുമുണ്ട്.
Content Highlight: Emirati women are making significant strides in the UAE's private sector, with growing participation in leadership, technology, healthcare, and education roles, reflecting the success of national empowerment initiatives.