'യഷ് ഒരു സീൻ പോലും സംവിധാനം ചെയ്തിട്ടില്ല, ടോക്സിക് പൂർണ്ണമായും ഗീതുവിന്റെ വിഷൻ': സുദേവ് നായർ

'യഷ് അങ്ങനെയൊരു നടനല്ല, നെഗറ്റീവ് പരത്താൻ ആരോ ഉണ്ടാക്കിവിട്ട കഥകൾ'

'യഷ് ഒരു സീൻ പോലും സംവിധാനം ചെയ്തിട്ടില്ല, ടോക്സിക് പൂർണ്ണമായും ഗീതുവിന്റെ വിഷൻ': സുദേവ് നായർ
dot image

കന്നഡ സൂപ്പർതാരം യഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്ത 'ടോക്സിക്' തിയേറ്ററുകളിൽ സമ്മിശ്ര പ്രതികരണങ്ങളോടെ മുന്നേറുകയാണ്. കന്നഡയിലും ഇംഗ്ലീഷിലും ഒരേസമയം ചിത്രീകരിച്ച് തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലേക്ക് മൊഴിമാറ്റിയെത്തിയ ചിത്രത്തിന്റെ തിരക്കഥ യഷും ഗീതു മോഹൻദാസും ചേർന്നാണ് തയ്യാറാക്കിയത്. ചിത്രീകരണ സമയത്ത് സിനിമയെ കുറിച്ച് പ്രചരിച്ച വ്യാജ വാർത്തകൾക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് നടൻ സുദേവ് നായർ. ഗീതുവിന് പകരം സിനിമയുടെ സംവിധാനം ഏറ്റെടുത്തിരുന്നത് യഷ് ആയിരുന്നുവെന്നാണ് പ്രചരിച്ച വാർത്തകൾ.

‘ആ റൂമറുകളൊന്നും സത്യമല്ല. ഈ സിനിമ പൂര്‍ണമായും ഗീതു മോഹന്‍ദാസ് എന്ന സംവിധായകയുടെ വിഷനാണ്. ഷെഡ്യൂള്‍ ബ്രേക്കിനിടയില്‍ ആരോ പടച്ചുവിട്ട കാര്യമായിരുന്നു ഇത്. പടം ഉപേക്ഷിച്ചെന്നും യഷ് ഷാഡോ ഡയറക്ഷന്‍ ചെയ്യുന്നുവെന്നുമെല്ലാം ഞാനും കേട്ടു. പക്ഷേ, വിശ്വസിച്ചില്ല. നെഗറ്റീവ് പരത്താനായി ആരോ ഉണ്ടാക്കിവിട്ട കാര്യമാണിത്.

ഞാന്‍ അവിടെയുണ്ടായിരുന്ന സമയത്തെല്ലാം ഗീതു തന്നെയാണ് എല്ലാ സീനും എടുത്തത്. യഷ് സംവിധാനത്തില്‍ ഒരിക്കലും കൈകടത്താറില്ല. ഡയറക്ടര്‍ എന്ത് പറയുന്നോ അത് കൃത്യമായി ചെയ്യുന്ന ‘ഡയറക്ടേഴ്‌സ് ആക്ടറാണ്’ യഷ്. ചില ടേക്കുകള്‍ ഓക്കെയാണോ അല്ലയോ എന്നറിയാന്‍ വല്ലാത്ത ക്യൂരിയോസിറ്റിയായിരുന്നു. അത്രക്ക് ഡെഡിക്കേറ്റഡാണയാള്‍,’ സുദേവ് നായര്‍ പറയുന്നു. സിനിമയുടെ ചിത്രീകരണ വേളയിൽ മുഴുവന്‍ കഥ തന്നോട് പറഞ്ഞിട്ടില്ലെന്നും അവിടവിടായി ചില സീനുകള്‍ മാത്രമേ കണ്ടിട്ടുള്ളൂവെന്നും താരം കൂട്ടിച്ചേര്‍ത്തു. യഷ് തന്നോട് ടോക്‌സിക്കിന്റെ കഥ പറയാന്‍ നേരത്ത് ഗീതു മോഹന്‍ദാസ് അത് തടഞ്ഞെന്നും സുദേവ് പറയുന്നു. ന്യൂസ് 18 യ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

അതേസമയം, ആഗോള ബോക്സ് ഓഫീസില്‍ 140.75 കോടി രൂപയാണ് നേടിയിരിക്കുന്നത് എന്ന് സാക്നില്‍ക് റിപ്പോര്‍ട്ട് ചെയ്യുന്നു. പിരിയഡ് ​ഗ്യാങ്സ്റ്റർ ചിത്രമാണ് ടോക്സിക്ക്. യാഷ് നായകനായെത്തുന്ന 19ാമത്തെ ചിത്രമാണ് ടോക്സിക്. കിയാര അദ്വാനി, നയൻതാര, ഹുമ ഖുറേഷി, രുക്മിണി വസന്ത്, താര സുതാര്യ എന്നിവരാണ് സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.സിനിമയ്ക്ക് വേണ്ടി 50 കോടിയാണ് യഷ് വാങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ടോക്സിക്കിന്റെ കോ പ്രൊഡ്യൂസറും കോ റെെറ്ററും കൂടിയാണ് യഷ്. നായികനടിമാരിൽ ഏറ്റവും കൂടുതൽ പ്രതിഫലം നയൻതാരയ്ക്കാണ്.

12 കോടിക്കും 18 കോടിക്കും ഇടയിലാണ് നയൻതാരയുടെ പ്രതിഫലമെന്നാണ് റിപ്പോർട്ടുകൾ. 15 കോടി രൂപയാണ് കിയാര അദ്വാനിയുടെ പ്രതിഫലം. 5 കോടിയോളം രു​ഗ്മിണി വാസന്തിനും ​ഹുമ ഖുറേഷിക്കും താര സുതാര്യക്കും 3 കോടി രൂപ വീതവുമാണ് പ്രതിഫലമെന്നാണ് വിവരം. മൂത്തോൻ ആണ് ഗീതു മോഹൻദാസിന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. നിവിൻ പോളിയായിരുന്നു നായകൻ. 2019 ലാണ് മൂത്തോൻ പുറത്തിറങ്ങിയത്. നിരവധി ഫിലിം ഫെസ്റ്റിവലുകളിൽ മൂത്തോൻ പ്രശംസ നേടി.

Content Highlights:  Sudev Nair has clarified that Yash did not direct Toxic, emphasizing that the film is entirely the creative vision of director Geethu Mohandas

dot image
To advertise here,contact us
dot image