
കൊച്ചമ്മിണീസ് കറിപൗഡര്‍ ഉപയോഗിച്ച് കശുവണ്ടി തേങ്ങ ചിക്കന്‍ ഡ്രൈ റോസ്റ്റ് തയ്യാറാക്കാം
ആവശ്യമായ സാധനങ്ങള്‍
ചിക്കന്‍ (ബോണ്‍ലെസ്) - 1 കിലോ
കൊച്ചമ്മിണിസ് ചിക്കന്‍ മസാല - 2 ടേബിള്‍ സ്പൂണ്‍
മുളകു പൊടി - 1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി - 1 ടീസ്പൂണ്‍
കുരുമുളകു പൊടി - 1 ടീസ്പൂണ്‍
ജീരകപ്പൊടി - 1 ടീസ്പൂണ്‍
ഗരം മസാല - 1 ടീസ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
ഇഞ്ചി - 1 ചെറിയ കഷണം
വെളുത്തുള്ളി - അരമുതല്‍
നാരങ്ങാനീര് - 1 എണ്ണം
തൈര് - 2 ടേബിള്‍ സ്പൂണ്‍
തേങ്ങയെന്ന്‌ന
തേങ്ങ - 4 ടേബിള്‍ സ്പൂണ്‍
കശുവണ്ടി - 10 എണ്ണം
കസ്‌കസ് (വെളുത്തത്) - 2 ടീസ്പൂണ്‍
ഉള്ളി - 2 ചെറിയത്
നെയ്യ് - ആവശ്യത്തിന്
കറിവേപ്പില - ആവശ്യത്തിന്
മല്ലിയില - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു ബൗളില്‍ കൊച്ചമ്മിണീസ് ചിക്കന്‍ മസാല, മുളകു പൊടി, മഞ്ഞള്‍പ്പൊടി, കുരുമുളകു പൊടി, ജീരകപ്പൊടി, ഗരം മസാല, തൈര്, ഉപ്പ്, നാരങ്ങാനീര്, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, കുറച്ച് തേങ്ങ എന്നിവ ചേര്‍ത്ത് വെള്ളം ചേര്‍ക്കാതെ നന്നായി കലക്കി ഒരു പേസ്റ്റ് തയ്യാറാക്കുക. ചെറിയ കഷ്ണങ്ങളാക്കിയ ചിക്കനില്‍ ഈ പേസ്റ്റ് നന്നായി തേച്ച് പിടിപ്പിക്കുക. 1 മണിക്കൂര്‍ മാരിനേറ്റ് ചെയ്യാന്‍ വെക്കുക. ഒരു പാനില്‍ കുറച്ച് തേങ്ങ എണ്ണ ഒഴിച്ച് ചൂടാക്കിയ ശേഷം, മാരിനേറ്റ് ചെയ്ത ചിക്കന്‍ ചേര്‍ക്കുക. ലോ ഫ്‌ലെയിമില്‍ വെള്ളം വറ്റി എണ്ണ തെളിയും വരെ വേവിക്കുക. വേറെ ഒരു പാനില്‍ ഉള്ളി നെയ്യില്‍ വഴറ്റി ഗോള്‍ഡന്‍ ബ്രൗണ്‍ ആക്കുക. ഇത് ചിക്കനിലേക്ക് ചേര്‍ത്ത്, കറിവേപ്പിലയും ചേര്‍ത്ത് നന്നായി കലക്കുക. ഇനി തേങ്ങ, കശുവണ്ടി, കസ്‌കസ് എന്നിവ ഒരുമിച്ച് അല്പം പൊടിച്ച് വെക്കുക. ഒരു പാനില്‍ കുറച്ച് നെയ്യ് ഒഴിച്ച് ചൂടാക്കിയ ശേഷം, ഈ പൊടിച്ചത് ചേര്‍ത്ത് അല്പം വഴറ്റുക. വഴറ്റിയ മിശ്രിതം ചിക്കനിലേക്ക് ചേര്‍ത്ത് നന്നായി കലക്കുക. അവസാനം മല്ലിയില ചേര്‍ത്താല്‍, രുചികരമായ കശുവണ്ടി തേങ്ങ ചിക്കന്‍ ഡ്രൈ റോസ്റ്റ് റെഡി!
Content Highlights: kochammini foods cooking competition ruchiporu 2025 chicken