
ശിവകാർത്തികേയനെ നായകനാക്കി എ ആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന സിനിമയാണ് മദ്രാസി. ചിത്രത്തിന്റെ ട്രെയ്‌ലർ ഇന്നലെ അണിയറപ്രവർത്തകർ പുറത്തുവിട്ടു. മികച്ച പ്രതികരണമാണ് ട്രെയ്‌ലറിന് ലഭിക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ ട്രെയ്‌ലർ ലോഞ്ചിൽ സംഗീത സംവിധായകൻ അനിരുദ്ധ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
താൻ ഒരിക്കൽ ഫീൽഡ് ഔട്ട് ആകുമെന്നും എന്നാൽ അന്ന് ശിവകാർത്തികേയൻ വിജയിച്ചാൽ തന്റെ ഹൃദയം താൻ ജയിച്ചതായി ഓർത്ത് സന്തോഷിക്കുമെന്ന് അനിരുദ്ധ് പറഞ്ഞു. ഇത് കേട്ട് വികാരഭരിതമാകുന്ന ശിവകാർത്തികേയന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. അതേസമയം, മാൻ കരാട്ടെ എന്ന സിനിമ ചെയ്യുന്ന സമയത്ത് താൻ എന്നെങ്കിലും ഒരു എ ആർ മുരുഗദോസ് സിനിമയിൽ അഭിനയിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിരുന്നുവെന്നും എന്നാൽ അന്ന് തന്നെ എല്ലാവരും ട്രോളിയെന്നും പക്ഷെ ഇന്ന് താൻ അത് നടത്തിയെടുത്തെന്നും ശിവകാർത്തികേയൻ പറഞ്ഞിരുന്നു.
#Anirudh: One day even i will become a field out, if I became a field out,..And If #Sivakarthikeyan wins, My Heart will feel like Myself has won it🫶💯
— AmuthaBharathi (@CinemaWithAB) August 25, 2025
A lovely Emotional moment from SK & Ani🥹♥️ pic.twitter.com/mfRB5zMwJS
ശിവകാർത്തികേയന്റെ ഇതുവരെ കാണാത്ത പവർ ഫുൾ പെർഫോമൻസ് ആണ് മദ്രാസി ട്രെയ്‌ലറിൽ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ മലയാളികളുടെ പ്രിയപ്പെട്ട താരം ബിജു മേനോനും പ്രധാന കേന്ദ്ര കഥാപാത്രമായി എത്തുന്നുണ്ട്. പോലീസ് വേഷത്തിലാണ് ബിജു മേനോൻ സിനിമയിൽ എത്തുന്നത്. ട്രെയിലറിലെ അനിരുദ്ധിന്റെ ബാക്ക്ഗ്രൗണ്ട് സ്കോറിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. റൊമാൻസ് മാത്രമായിരിക്കില്ല ചിത്രം ഗംഭീര ആക്ഷനും ഉറപ്പ് നൽകുന്നുണ്ട്. വിദ്യുത് ജംവാൾ ആണ് സിനിമയിൽ വില്ലൻ വേഷത്തിലെത്തുന്നത്. 'തുപ്പാക്കി' എന്ന ഹിറ്റ് വിജയ് ചിത്രത്തിന് ശേഷം വിധ്യുതും എ ആർ മുരുഗദോസും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് മദ്രാസി.
ശിവകാർത്തികേയൻ്റെ കരിയറിലെ ഏറ്റവും ഉയർന്ന ബജറ്റിലാണ് സിനിമയൊരുങ്ങുന്നത്. ഇത് ആദ്യമായാണ് എ ആർ മുരുഗദോസ്സ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശിവകാർത്തികേയൻ അഭിനയിക്കുന്നത്. വിധ്യുത് ജമാൽ, വിക്രാന്ത്, രുക്മിണി വസന്ത് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ചിത്രം സെപ്റ്റംബർ അഞ്ചിന് തിയേറ്ററുകളിലെത്തും.
Content Highlights: anirudh ravichander about sivakarthikeyan