രജനികാന്തിനെ നായകനാക്കി സിനിമ ഒരുക്കാൻ നാഗ് അശ്വിൻ? കൽക്കി 2 അടുത്തൊന്നും ഇല്ലേ എന്ന് ആരാധകർ

എന്നാൽ ഈ റിപ്പോർട്ടുകൾ വന്നതിന് പിന്നാലെ കൽക്കിയുടെ രണ്ടാം ഭാഗം വൈകുമോ എന്നും ആരാധകർ ചോദിക്കുന്നുണ്ട്.

dot image

പ്രഭാസ് നായകനായി നാഗ് അശ്വിൻ സംവിധാനത്തിൽ തെലുങ്കിൽ വൻ വിജയം നേടിയ പാൻ ഇന്ത്യൻ ചിത്രമാണ് കൽക്കി 2898 എഡി. ഈ സിനിമയുടെ വിജയത്തോടെ നാഗ് അശ്വിൻ ഒരു ബ്രാൻഡ് ആയി മാറുകയായിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഇപ്പോഴിതാ കോളിവുഡിന്റെ സൂപ്പർ സ്റ്റാർ രജനികാന്തുമായി നാഗ് അശ്വിൻ കൈകോർക്കുന്നുവെന്ന വാർത്തകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.

നാഗ് അശ്വിൻ രജനികാന്തിനോട് സിനിമയുടെ കഥ പറഞ്ഞെന്നും കഥ വികസിപ്പിക്കാനായി തലൈവർ നിർദേശം നൽകിയെന്നുമാണ് റിപ്പോട്ടുകൾ. എന്നാൽ ഈ റിപ്പോർട്ടുകൾ വന്നതിന് പിന്നാലെ കൽക്കിയുടെ രണ്ടാം ഭാഗം വൈകുമോ എന്നും ആരാധകർ ചോദിക്കുന്നുണ്ട്. സിനിമയുടെ ചിത്രീകരണം 2026ന് മുമ്പ് ആരംഭിക്കുമെന്ന് നേരത്തെ സിനിമയുടെ നിർമാതാവായ അശ്വിനി ദത്ത് വ്യക്തമാക്കിയിരുന്നു. എന്നാൽ പിന്നീട് അപ്ഡേറ്റുകൾ ഒന്നും ഉണ്ടായിരുന്നില്ല.

2024 ജൂൺ 27 നാണ് കൽക്കി തിയേറ്ററിൽ എത്തിയത്. മെഗാ ബജറ്റിൽ ഒരുങ്ങുന്ന സയൻസ് ഫിക്ഷൻ ചിത്രത്തിൽ കമൽ ഹാസനാണ് പ്രധാന വില്ലൻ. 'കാശി, 'കോംപ്ലക്സ്', 'ശംഭാള' എന്നീ മൂന്ന് ലോകങ്ങള്‍ പശ്ചാത്തലമാകുന്ന ചിത്രത്തിൽ മഹാഭാരതകാലം മുതൽ എഡി 2898 വരെ നീണ്ടുനിൽക്കുന്ന കഥയാണ് ദൃശ്യാവിഷ്കരിച്ചിരിക്കുന്നത്. 'ഭൈരവ' എന്ന കഥാപാത്രത്തെയാണ് പ്രഭാസ് അവതരിപ്പിച്ചത്. അശ്വത്ഥാമാവായി അമിതാഭ് ബച്ചന്‍ എത്തിയ ചിത്രത്തില്‍ വിജയ് ദേവരകൊണ്ട, ദുൽഖർ സൽമാൻ, ശോഭന എന്നിവർ അതിഥി വേഷങ്ങളില്‍ എത്തിയിരുന്നു.

രജനികാന്തിന്റെ കൂലിയാണ് ഇപ്പോൾ തിയേറ്ററുകളിൽ എത്തിയിരിക്കുന്നത്. ലോകേഷ് സംവിധാനത്തിൽ എത്തിയ ചിത്രം തിയേറ്ററിൽ സമ്മിശ്ര പ്രതികരണമാണ് നേടുന്നത്. കൂലി ഇപ്പോൾ ആഗോളതലത്തിൽ 450 കോടിയിലധികം രൂപയാണ് ചിത്രം നേടിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയിൽ നിന്ന് മാത്രം ചിത്രം 235 കോടി നേടിയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലിയുടെ നിർമ്മാണം. ഉപേന്ദ്ര, സത്യരാജ്, സൗബിൻ ഷാഹിർ, ശ്രുതി ഹാസൻ, റീബ മോണിക്ക ജോൺ എന്നിവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് കൂലിയുടെ സംഗീത സംവിധാനം. ഗിരീഷ് ഗംഗാധരൻ കാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചത് ഫിലോമിൻ രാജ് ആണ്.

Content Highlights: Nag Ashwin is reportedly making a film with Rajinikanth in the lead role

dot image
To advertise here,contact us
dot image