
വെറൈറ്റി ആയിട്ടുള്ള പലതരം ചിക്കന്‍ കറികള്‍ നമ്മള്‍ പരീക്ഷിച്ചിട്ടുണ്ടാവുമല്ലേ?. അത്തരത്തില്‍ കുറച്ച് സ്പെഷ്യലായ ഇളനീര്‍ കൊണ്ടുണ്ടാക്കുന്ന ചിക്കന്‍ കറി എങ്ങനെ തയ്യാറാക്കുന്നതെന്ന് നോക്കാം.
ആവശ്യമായ സാധനങ്ങള്‍
ചിക്കന്‍ 500 ഗ്രാം
കൊച്ചമ്മിണീസ് മുളകുപൊടി - 1 tsp
കൊച്ചമ്മിണീസ് മഞ്ഞള്‍പ്പൊടി - ½ tsp
കൊച്ചമ്മിണീസ് ചിക്കന്‍ മസാല 1ടീ സ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
കൊച്ചമ്മിണീസ് മല്ലി പൊടി 1ടീ സ്പൂണ്‍
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്
പച്ചമുളക്
ഇളനീര്‍കാമ്പ്
വെളിച്ചെണ്ണ എണ്ണ - 1 tbsp (മാരിനേഷന്‍ ആവശ്യത്തിന്)
കൊച്ചമ്മിണിസ് ഗരം മസാല 1ടീ സ്പൂണ്‍
കോണ്‍ ഫ്‌ലവര്‍ പൊടി 1സ്പൂണ്‍
ക്യാപ്സിക്കും- 1/2
വലിയ ഉള്ളി- 1
വെളുത്തുള്ളി, ഇഞ്ചി(ചെറുതായി അറിഞ്ഞത് )
തക്കാളി- 1
ടോമാറ്റോ സോസ്- 1സ്പൂണ്‍
തയ്യാറാക്കുന്ന വിധം
ചിക്കന്‍ നന്നായി കഴുകി വൃത്തിയാക്കി കൊച്ചമ്മിണീസ് മസാലകള്‍ (മുളക് പൊടി, മഞ്ഞള്‍ പൊടി) ഉപ്പ്, ഇഞ്ചി, വെളുത്തുള്ളി, പച്ച മുളക് പേസ്റ്റ്, ഇളനീര്‍ കാമ്പ്, ഗരം മസാല, അല്പം വെളിച്ചെണ്ണ തുടങ്ങിയവ ചേര്‍ത്ത് കുറച്ചു സമയം ചിക്കന്‍ മാറ്റിവയ്ക്കുക. മസാല കൂട്ടിവെച്ച ചിക്കന്‍ പാനില്‍ അല്പം എണ്ണ ചേര്‍ത്തു പൊരിച്ചെടുത്തു മാറ്റി വെക്കുക(എണ്ണയില്‍ മുക്കി പൊരിക്കരുത്). മറ്റൊരു പാന്‍ ചൂടാക്കി വെളിച്ചെണ്ണ ഒഴിച്ചു ചൂടാകുമ്പോള്‍ ചെറുതായി മുറിച്ചെടുത്ത ഇഞ്ചിയും വെളുത്തുള്ളിയും ഇട്ടു കൊടുക്കുക. കുറച്ചു മൂത്തു വരുമ്പോള്‍ വലിയ ഉള്ളി അല്ലികളായി എടുത്ത് അല്പം വലിയ കഷ്ണങ്ങളായി കട്ട് ചെയ്ത് ചേര്‍ക്കുക. അതിലേക്ക് മുറിച്ചുവച്ച തക്കാളിയും ക്യാപ്സിക്കവും ചേര്‍ത്ത് കൊടുക്കുക. മുളകുപൊടി, മല്ലിപ്പൊടി, കുരുമുളക് പൊടി ചേര്‍ത്ത് വഴറ്റുക. അല്പം ഇളനീര്‍ വെള്ളം ചേര്‍ക്കുക. ചെറുതായി കൊത്തിയരിഞ്ഞ ഇളനീര്‍ കാമ്പ് ചേര്‍ത്ത് കൊടുക്കുക. ചിക്കന്‍ ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. 5-10 മിനിറ്റ് മിതമായ തീയില്‍ തിളപ്പിക്കുക. മൂടിവെച്ച് സ്റ്റൗ ഓഫ് ചെയ്യാം. സൂപ്പര്‍ ടെസ്റ്റി ഇളനീര്‍ ചിക്കന്‍ കൊത്ത് കറി റെഡി. ലമണ്‍ റൈസ്, ചാപ്പാത്തി, അപ്പം, നെയ്യ് ചോറ് എന്നിവയ്‌ക്കൊപ്പം ചേര്‍ത്ത് കഴിക്കാം.
Content Highlights: kochammini foods cooking competition ruchiporu 2025 tender coconut chicken curry