ഭാവിയില്‍ ശരീരത്തില്‍ ഈ അവയവങ്ങള്‍ ഉണ്ടാകില്ലെന്ന് ശാസ്ത്രം; കാരണം ഇതാണ്

മനുഷ്യ ശരീരത്തെക്കുറിച്ച് ഗവേഷകരുടെ ഈ കണ്ടെത്തലുകളെല്ലാം ആശ്ചര്യം നിറയ്ക്കുന്നവയാണ്

dot image

മനുഷ്യര്‍ക്കെല്ലാം, ഞാന്‍ എന്റെ ശരീരം എന്നൊരു ചിന്ത ഉണ്ടാവും. മനുഷ്യന്റെ ശരീരം അവിശ്വസനീയമായ പല ഘടകങ്ങളും ഒത്തുചേര്‍ന്ന ഒരു യന്ത്രം പോലെയാണ് പ്രവര്‍ത്തിക്കുന്നത്. ഭൂതകാലത്തെ നമ്മുടെ പല പരിണാമ അടയാളങ്ങളും വഹിക്കുന്ന ഒന്നുകൂടിയാണ് മനുഷ്യ ശരീരം. എന്നാല്‍ ഇപ്പോഴുള്ള ശരീരഭാഗങ്ങളില്‍ ഏതെങ്കിലും ഒന്ന് ഇല്ലാത്ത നമ്മെ നമുക്ക് സങ്കല്‍പ്പിക്കാന്‍ കഴിയുമോ? ഒരിക്കലുമില്ല എന്നാവും തോന്നുക. എന്നാല്‍ ഗവേഷകര്‍ പറയുന്നത് ഭാവിയില്‍ മനുഷ്യരിലെ ചില ശരീരഭാഗങ്ങള്‍ ഉപയോഗശൂന്യമാക്കപ്പെടും എന്നാണ്. അത്തരത്തില്‍ ഉപയോഗ ശൂന്യമാക്കപ്പെടും എന്ന് കരുതുന്ന ശരീര ഭാഗങ്ങള്‍ ഇവയാണ്.

വിസ്ഡം ടൂത്ത്

ഒരു കാലത്ത് വിസ്ഡം ടൂത്ത് അഥവാ വായില്‍ ഏറ്റവും ഒടുവില്‍ മുളയ്ക്കുന്ന അണ പല്ലുകള്‍, കട്ടിയുളള പച്ചമാംസവും മരങ്ങളുടെ കമ്പും ഒക്കെ കടിച്ച് മുറിക്കാന്‍ മനുഷ്യനെ സഹായിച്ചിരുന്നു. എന്നാല്‍ ആധുനിക പാചകരീതികളും മൃദുവായ ഭക്ഷണക്രമവും ഒക്കെ വന്നതോടെ ഈ പല്ലുകള്‍ ലക്ഷ്യത്തെക്കാള്‍ ഉപരി ഉപയോഗശൂന്യമാക്കപ്പെട്ടുവരുന്നു. നാലില്‍ ഒരാള്‍ ഇതിനകംതന്നെ വിസ്ഡംടൂത്ത് മുളയ്ക്കുന്നില്ല. ഇത് പതുക്കെ പതുക്കെ ഇല്ലാതാകുമെന്നാണ് ശാസ്ത്രം പറയുന്നത്.

ടെയില്‍ ബോണ്‍

ആദ്യകാല മനുഷ്യപൂര്‍വ്വികരില്‍ വാലുകള്‍ ഉണ്ടായിരുന്നു അല്ലേ. ആ വാലിന്റെ അവശിഷ്ടമായ അടിത്തറയാണ് 'ക്ലോസ്റ്റിക്‌സ്' അഥവാ നട്ടെല്ലിന്റെ ഏറ്റവും താഴെയുളള ഭാഗം. ഇത് പലപ്പോഴും പല പേശികളെ ഉറപ്പിച്ച് നിര്‍ത്തുന്നുണ്ടെങ്കിലും അതിന്റെ യഥാര്‍ഥ ഉപയോഗം അപ്രത്യക്ഷമായിക്കഴിഞ്ഞു. ഇതിപ്പോള്‍ ആവശ്യത്തെക്കാള്‍ ഉപരിയായി ഒരു ചരിത്ര അടയാളമാണ്.

അപ്പെന്‍ഡിക്‌സ്

മുന്‍കാലങ്ങളില്‍ ഭക്ഷണങ്ങളിലെ നാരുകളെ ദഹിപ്പിക്കുന്നതിന് അപ്പെന്‍ഡിക്‌സ് പ്രധാന പങ്ക് വഹിച്ചിരുന്നു. പല ഗവേഷണങ്ങളിലും കാണിക്കുന്നത് ഇത് കുടല്‍ ബാക്ടീരിയകളെ സഹായിക്കുന്നു എന്നാണ്. എന്നാല്‍ ഇപ്പോള്‍ ഈ അവയവത്തിന്റെ വലിപ്പവും പങ്കും വളരെ കുറഞ്ഞിരിക്കുന്നു. പരിണാമം അതിനെ പൂര്‍ണമായും ഇല്ലാതാക്കുമെന്നല്ല. പക്ഷേ പഴയ ഉപയോഗം ഇപ്പോള്‍ അതിനില്ല.

ഇയര്‍ മസില്‍സ്(ചെവിയുടെ പേശികള്‍)

പൂച്ചകളെയും നായ്ക്കളെയും പോലെ ശബ്ദങ്ങളിലേക്ക് ചെവികള്‍ തിരിക്കാന്‍ ഒരു കാലത്ത് ചെവിയുടെ പേശികള്‍ സഹായിച്ചിരുന്നു. മിക്ക ആളുകളിലും അവ ഇന്ന് നിഷ്‌ക്രിയമാണ്.

ശരീരത്തിലെ രോമങ്ങള്‍

വസ്ത്രങ്ങള്‍ ഇല്ലാതിരുന്ന കാലത്ത് ശരീര രോമങ്ങള്‍ വസ്ത്രത്തിന് പകരമായും ശരീരത്തിന് ചൂട് നല്‍കാനും സഹായിച്ചിരുന്നു. പിന്നീട് മനുഷ്യന്‍ ചൂടിനായി വസ്ത്രങ്ങളെയും ചുറ്റുപാടുകളെയും ആശ്രയിക്കുന്നതിനാല്‍ രോമങ്ങള്‍ നേര്‍ത്തതും കുറഞ്ഞും വരുന്നുണ്ട്.

മനുഷ്യന്റെ ശരീരം മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങളുമായി പൊരുത്തപ്പെടുന്നതാണ്. അതിജീവനഗുണങ്ങളുടെ പ്രത്യേകതകൊണ്ട് തലമുറകള്‍ കഴിയുമ്പോള്‍ പലതിനോടും ശരീരം പൊരുത്തപ്പെടും. പാചകം, വസ്ത്രം,സാങ്കേതിക വിദ്യ തുടങ്ങിയവയിലുണ്ടായ പുരോഗതികള്‍ പല ശരീര ഭാഗങ്ങളുടെയും യഥാര്‍ഥ പ്രവര്‍ത്തനങ്ങളെ കുറയ്ക്കുകയും ദൈനംദിന ജീവിതത്തില്‍ അവയുടെ ആവശ്യകത കുറയ്ക്കുകയും ചെയ്യുന്നു. ചില പ്രത്യേക സ്വഭാവ സവിശേഷതകളോടെ ജനിക്കുന്ന ആളുകളുടെ എണ്ണം കുറയുന്നതോടെ ജീന്‍ പൂളില്‍ ഈ സ്വഭാവ സവിശേഷതകള്‍ കുറയുകയും അവയെ ഇല്ലാതാക്കുകയും ചെയ്യുന്നു.

Content Highlights :In the future, humans will no longer need these 5 body parts

dot image
To advertise here,contact us
dot image