
ഇംഗ്ലണ്ടിനെതിരായ ഓവല്‍ ടെസ്റ്റില്‍ ഓപ്പണര്‍ ബെന്‍ ഡക്കറ്റിന്റെ വിക്കറ്റെടുത്തതിന് പിന്നാലെ ഇന്ത്യന്‍ പേസര്‍ ആകാശ് ദീപ് തോളില്‍ കൈയിട്ട് യാത്രയാക്കിയത് വാര്‍ത്തയായിരുന്നു. തൊട്ടുപിന്നാലെ ആകാശ് ദീപിന്റെ കൈപിടിച്ചുവലിച്ച് കെ എല്‍ രാഹുല്‍ ഇടപെട്ടതും വൈറലായിരുന്നു. ഇപ്പോഴിതാ സംഭവത്തിന് പിന്നാലെ ആകാശ് ദീപിന്റെ പെരുമാറ്റത്തെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഓസീസ് ക്യാപ്റ്റന്‍ റിക്കി പോണ്ടിങ്.
ബെന്‍ ഡക്കറ്റിന്റെ സ്ഥാനത്ത് താനായിരുന്നെങ്കില്‍ ആകാശ് ദീപിന് നല്ല ഇടികൊടുക്കുമായിരുന്നെന്നാണ് പോണ്ടിങ് പറഞ്ഞത്. ഓവലിലെ രണ്ടാം ദിനം ലഞ്ചിന് പിരിഞ്ഞ സമയം സ്‌കൈ സ്‌പോര്‍ട്‌സില്‍ സംസാരിക്കവേയാണ് പോണ്ടിങ് ആകാശ് ദീപിന്റെ സെലിബ്രേഷനെ കുറിച്ച് സംസാരിച്ചത്. എല്ലാ ബാറ്റര്‍മാരും ഇക്കാലത്ത് ഇങ്ങനെയൊരു യാത്രയയപ്പ് സ്വീകരിക്കില്ലെന്ന് തോന്നുന്നില്ല, ഒരുപക്ഷേ ഡക്കറ്റിന്റെ സ്ഥാനത്ത് നിങ്ങളായിരുന്നെങ്കില്‍ ആ ബോളറെ പിടിച്ച് ഇടിക്കുമായിരുന്നില്ലേ എന്നാണ് സ്‌കൈ സ്‌പോര്‍ട്‌സ് അവതാരകന്‍ ഇയാന്‍ വാര്‍ഡ് പോണ്ടിങ്ങിനോട് ചോദിച്ചത്. അതിന് മിക്കവാറും അതേ എന്നായിരുന്നു പോണ്ടിങ്ങിന്റെ മറുപടി.
send off given by Akash Deep to Ben duckett like
— xRAJ (@xhrishiraj) August 1, 2025
"bhai ulta nhi khelte"pic.twitter.com/5eCxSaimyh
'അധികം ബാറ്റര്‍മാരൊന്നും ഇന്നത്തെക്കാലത്ത് ഈ യാത്രയപ്പ് അംഗീകരിക്കുമെന്ന് തോന്നുന്നില്ല, ഒരു പക്ഷെ നിങ്ങളായിരുന്നു ഡക്കറ്റിന്റെ സ്ഥാനത്തെങ്കില്‍ ഒരു പക്ഷെ നല്ല ഇടി കൊടുക്കുമായിരുന്നല്ലെ' എന്ന് സ്‌കൈ സ്‌പോര്‍ട്‌സ് അവതാരകന്‍ ഇയാന്‍ വാര്‍ഡ് ചോദിച്ചപ്പോഴാണ് തീര്‍ച്ചയായും കൊടുക്കുമെന്നായിരുന്നു പോണ്ടിംഗിന്റെ മറുപടി.
'ഇരുവരും തോളില്‍ കൈയിട്ട് നടക്കുന്നത് കണ്ടപ്പോള്‍ ഞാന്‍ ആദ്യം കരുതിയത് അവര്‍ അടുത്ത സുഹൃത്തുക്കളോ ഒരുമിച്ച് ഒരേ ടീമില്‍ കളിച്ചവരോ ആണെന്നാണ്. അങ്ങനെ കാണാനായിരുന്നു എനിക്കിഷ്ടം. കാരണം ടെസ്റ്റ് ക്രിക്കറ്റില്‍ പോയിട്ട്, ഒരു ലോക്കല്‍ പാര്‍ക്കില്‍ കളിക്കുമ്പോള്‍ പോലും ഒരു ബോളര്‍ ബാറ്റര്‍ക്ക് ഇതുപോലെ സെന്‍ഡ് ഓഫ് കൊടുക്കുന്നത് കാണാനാവില്ല. ബെന്‍ ഡക്കറ്റിന്റെ പ്രകടനം എനിക്ക് വളരെ ഇഷ്ടമാണ്. ഇപ്പോള്‍ സംഭവത്തോട് പ്രതികരിച്ച രീതി കണ്ടപ്പോള്‍ ആ ഇഷ്ടം ഒന്നുകൂടെ കൂടി' റിക്കി പോണ്ടിംഗ് പറഞ്ഞു.
Content Highlights: Ricky Ponting Would've Punched Akash Deep Had The India Star Gave Him A Ben Duckett-Like Send-Off