ഇതൊക്കെ സിമ്പിളല്ലേ!! ക്യാരറ്റ് കൊണ്ടൊരു വെറൈറ്റി കേക്ക് ഉണ്ടാക്കാം

വളരെ എളുപ്പത്തില്‍ തയ്യാറാക്കുന്ന ഒരു ക്യാരറ്റ് കേക്കിന്റെ റെസിപ്പിയാണ്. ക്യാരറ്റ് കേക്കിന് ഒരു പ്രത്യേക രുചിയാണ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടും

ഇതൊക്കെ സിമ്പിളല്ലേ!! ക്യാരറ്റ് കൊണ്ടൊരു വെറൈറ്റി കേക്ക് ഉണ്ടാക്കാം
dot image

കാരറ്റ് കേക്ക്

ആവശ്യമുള്ള സാധനങ്ങള്‍
മൈദ- 2 കപ്പ്
ബേക്കിംഗ് സോഡ - 1 ടീസ്പൂണ്‍
ബേക്കിംഗ് പൗഡര്‍ - 1 1/2 ടീസ്പൂണ്‍
കറുവാപ്പട്ട പൊടി - 1 1/2 ടീസ്പൂണ്‍
മുട്ട - 4
പഞ്ചസാര - 1 1/2 കപ്പ്
വെജിറ്റബിള്‍ ഓയില്‍ - 1 കപ്പ്
വാനില എസന്‍സ് - 2 ടീസ്പൂണ്‍
വാല്‍നട്ട് - 100 ഗ്രാം (അരിഞ്ഞത്)
കാരറ്റ് ഗ്രേറ്റ് ചെയ്തത് - 1/2 കപ്പ്

തയ്യാറാക്കുന്ന വിധം

  • 180 ഡിഗ്രി സെല്‍ഷ്യസില്‍ ഓവന്‍ 15 മിനിറ്റ് നേരത്തേക്ക് ചൂടാക്കുക. ബേക്കിംഗ് ട്രേയില്‍ ബട്ടര്‍ പുരട്ടി മൈദ വിതറി വയ്ക്കുക.
  • മൈദ, ബേക്കിംഗ് സോഡ, ബേക്കിംഗ് പൗഡര്‍, ഉപ്പ്, കറുവാപ്പട്ട എന്നിവ ഒന്നിച്ച് മിക്സ് ചെയ്യുക. പിന്നീട് രണ്ടുതവണ അരിച്ചെടുത്ത് മാറ്റി വയ്ക്കുക.
  • ഒരു ഇലക്ട്രിക് മിക്സര്‍ ഉപയോഗിച്ച് മുട്ട അടിക്കുക. പഞ്ചസാരയും വാനില എസെന്‍സും ചേര്‍ക്കുക. പഞ്ചസാര അലിയുന്നത് വരെ അടിക്കുക. പിന്നെ പതുക്കെ 1 കപ്പ് എണ്ണ ചേര്‍ത്ത് നന്നായി അടിക്കുക. ശേഷം കാരറ്റ് ഗ്രേറ്റ് ചെയ്തത്, അരിഞ്ഞ വാല്‍നട്ട് എന്നിവ ചേര്‍ത്ത് ഇളക്കുക.
  • 180 ഡിഗ്രി സെല്‍ഷ്യസില്‍ 25-30 മിനിറ്റ് ബേക്ക് ചെയ്യുക. കേക്കിന്റെ മധ്യഭാഗത്ത് ഒരു ടൂത്ത്പിക്ക് കൊണ്ട് കുത്തിനോക്കുമ്പോള്‍ കേക്ക് വെന്തിട്ടുണ്ടോ എന്നറിയാം.

Content Highlights :This is a very easy and simple carrot cake recipe. Carrot cake has a special taste. Both kids and adults will love it

dot image
To advertise here,contact us
dot image