

ഒമാനില്‍ ചെറിയ പെരുനാളിനോട് അനുബന്ധിച്ച് 350 തടവുകാര്‍ക്ക് മോചനം. പ്രവാസികള്‍ ഉള്‍പ്പെടെയുള്ള തടവുകാരെ മോചിപ്പിക്കാന്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് ഉത്തരവിട്ടു. വിവിധ കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്നവര്‍ക്ക് മാനുഷിക നടപടികളുടെ ഭാഗമായാണ് ഭരണാധികാരി മാപ്പ് നല്‍കിയത്. ഇത്തരക്കാര്‍ക്ക് പുതിയ ജീവിതം ആരംഭിക്കാനും കുംടുബത്തോടെപ്പം കഴിയാനുമുള്ള അവസരമാണ് ഇതിലൂടെ വന്നുചേര്‍ന്നിരിക്കുന്നതെന്ന് റോയല്‍ ഒമാന്‍ പോലീസ് അഭിപ്രായപ്പെട്ടു. മോചിതരാകുന്ന സ്വദേശികളുടെയോ വിദേശികളുടെയോ പേര് വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.
Content Highlights: Oman has granted release to 350 prisoners as part of Eid celebrations, reflecting a humanitarian gesture often seen during the festive season.