
കോഴിക്കോട്: കോഴിക്കോട് ബാലുശേരിയിൽ ബൈക്കിൽ ലോറിയിടിച്ച് യുവാവിന് ദാരുണാന്ത്യം. ഉള്ളിയേരി മാമ്പൊയില്‍ മുഹമ്മദ് ഫാസില്‍ (25) ആണ് മരിച്ചത്. മലബാർ ഗോൾഡ് സ്ഥാപനത്തിലെ ജീവനക്കാരനാണ് മുഹമ്മദ് ഫാസിൽ.
ഉള്ളിയേരിയിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കും കൊയിലാണ്ടി ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയുമാണ് അപകടത്തിൽപ്പെട്ടത്.
content highlights : 25-year-old dies after being hit by lorry on bike