സബ്യസാചി മുഖർജിയുടെ റൂബിക്‌സ് ക്യൂബ് മ്യൂറൽ; വീണ്ടും വിസ്മയിപ്പിച്ച് ലഖ്നൗവിലെ ചേരിയിൽ നിന്നുള്ള കുട്ടികൾ

സബ്യസാചിയുടെ ചുവർചിത്രം റൂബിക്സ് ക്യൂബുകൾ കൊണ്ട് സൃഷ്ടിച്ച് പ്രദർശിപ്പിച്ചിരിക്കുകയാണ് കുട്ടികൾ

സബ്യസാചി മുഖർജിയുടെ റൂബിക്‌സ് ക്യൂബ് മ്യൂറൽ; വീണ്ടും വിസ്മയിപ്പിച്ച് ലഖ്നൗവിലെ ചേരിയിൽ നിന്നുള്ള കുട്ടികൾ
dot image

സബ്യസാചി മുഖർജിയുടെ ബ്രൈഡൽ കാമ്പെയ്ൻ പുനഃസൃഷ്‌ടിച്ച ലഖ്നൗവിലെ ഒരു ചേരിയിൽ നിന്നുള്ള കുട്ടികൾ പങ്കുവെച്ച മറ്റൊരു വീഡിയോയും തരം​ഗമാകുന്നു. കുട്ടികളുടെ വീഡിയോയെ അഭിനന്ദിച്ച് രം​ഗത്തെത്തിയ സബ്യസാചി മുഖർജിക്ക് നന്ദി അ‍‌ർപ്പിക്കുന്ന ഹൃദയസ്‌പർശിയായ പ്രതികരണം നടത്തിയിരിക്കുകയാണ് ലഖ്നൗവിൽ നിന്നുള്ള കുട്ടികൾ. ഒരു റൂബിക്‌സ് ക്യൂബ് മ്യൂറലാണ് അവരുടെ ഏറ്റവും പുതിയ വീഡിയോയിലെ താരം. സബ്യസാചിയുടെ ചുവർചിത്രം റൂബിക്സ് ക്യൂബുകൾ കൊണ്ട് സൃഷ്ടിച്ച് പ്രദർശിപ്പിച്ചിരിക്കുകയാണ് കുട്ടികൾ.

സബ്യസാചി മുഖർജിയുടെ ഏറ്റവും പുതിയ ബ്രൈഡൽ ശേഖരത്തിൻ്റെ വീഡിയോ നേരത്തെ കുട്ടികൾ പുനഃസൃഷ്ടിച്ചത് ഏറെ ശ്രദ്ധപിടിച്ചു പറ്റിയിയിരുന്നു. കുട്ടികളുടെ മികവിനെ അഭിനന്ദിച്ച് സബ്യസാചി രംഗത്ത് വന്നിരുന്നു. ഇത് എത്രമാത്രം തങ്ങളെ സന്തോഷിപ്പിച്ചു എന്ന് കൂടിയാണ് സബ്യസാചിയുടെ ചുവർചിത്രം റൂബിക്സ് ക്യൂബുകൾ കൊണ്ട് സൃഷ്ടിച്ച് പ്രദർശിപ്പിച്ചതിലൂടെ കുട്ടികൾ വ്യക്തമാക്കിയിരിക്കുന്നത്.

'ഹെറിറ്റേജ് ബ്രൈഡൽ' ശേഖരം പ്രദർശിപ്പിക്കുന്ന മോഡലുകളുടെ ഒരു വീഡിയോ ഇൻസ്റ്റാഗ്രാമിൽ, സബ്യസാചി തൻ്റെ പങ്കിട്ടിരുന്നു. 'ചുവപ്പ് കാലാനുസൃതമല്ല, അത് പ്രതീകാത്മകമാണ്', എന്ന അടിക്കുറിപ്പും സബ്യസാചി തൻ്റെ വീഡിയോയ്ക്ക് നൽകിയിരുന്നു. ഈ ആശയത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ലഖ്‌നൗവിലെ ചേരിയിൽ നിന്നുള്ള കുട്ടികൾ ഈ വീഡിയോ പുനഃസൃഷ്ടിച്ചത്. സംഭാവന കിട്ടിയ വസ്ത്രങ്ങൾ കൊണ്ട് നിർമ്മിച്ച ഔട്ട്ഫിറ്റുകളുമായാണ് കുട്ടികൾ ഈ വീഡിയോ പുനഃസൃഷ്ടിച്ചത്.

ലഖ്‌നൗ ആസ്ഥാനമായി പ്രവർത്തിക്കുന്ന പാവപ്പെട്ട കുട്ടികൾക്കായുള്ള സർക്കാരിതര സംഘടനയായ ഇന്നവേഷൻ ഫോർ ചേഞ്ച് ആണ് വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. 'ഈ കുട്ടികൾ വളരെ ദരിദ്രരും നിസ്സഹായരുമായ കുടുംബങ്ങളിൽ നിന്നുള്ളവരാണ്. നാട്ടുകാരിൽ നിന്നും അയൽപക്കത്തുള്ളവരിൽ നിന്നും ചാരിറ്റിയായി ലഭിക്കുന്ന എല്ലാ വസ്ത്രങ്ങളും തരംതിരിച്ച് തങ്ങളുടെ സർഗ്ഗാത്മകതയിലൂടെ ഡിസൈനർ വസ്ത്രങ്ങൾ സൃഷ്ടിക്കാൻ അവർ ശ്രമിക്കുന്നു. ഒരു പുതിയ @sabyasachi വീഡിയോ കണ്ടതിന് ശേഷം അവർ അതുപോലെ എന്തെങ്കിലും ചെയ്യാൻ അടുത്തിടെ തീരുമാനിച്ചു' എന്നും ഇന്നവേഷൻ ഫോർ ചേഞ്ച് അവരുടെ പോസ്റ്റിൽ കുറിച്ചിരുന്നു.

Content Highlights: Lucknow slum children thank Sabyasachi by making his mural with Rubik's cubes

dot image
To advertise here,contact us
dot image