പരിക്കേറ്റു, മറ്റ് ആനകള്‍ കൂട്ടത്തില്‍ കൂട്ടുന്നില്ല! കൊമ്പന് ആശ്രയം ഈ ഗ്രാമവാസികള്‍

അസമിലെ ഒരു കൊച്ചുഗ്രാമത്തിന്റെ പ്രിയപ്പെട്ടവനായി മാറിയിരിക്കുകയാണ് ഒരു കൊമ്പനാന

dot image

അസമിലെ ഒരു കൊച്ചുഗ്രാമത്തിന്റെ പ്രിയപ്പെട്ടവനായി മാറിയിരിക്കുകയാണ് ഒരു കൊമ്പനാന. അയ്യായിരത്തിലധികം ഏഷ്യന്‍ ആനകള്‍ നിലവില്‍ അസമിലുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതിനാല്‍ കൊമ്പന്മാര്‍ തമ്മിലുള്ള പോരും നിത്യ സംഭവമാണ്. മാത്രമല്ല ആനകള്‍ നാട്ടിലേക്കിറങ്ങുന്നത്, പ്രദേശവാസികള്‍ക്ക് തലവേദന സൃഷ്ടിക്കുന്നതും സ്ഥിരം സംഭവമാണ്.

പക്ഷേ, ഇവിടെ മുറിവേറ്റ് കാട്ടിലേക്ക് തിരികെ പോകാന്‍ കഴിയാത്ത ഒരു കൊമ്പനെ സ്വന്തം പോലെ നോക്കുകയാണ് ഒരു ഗ്രാമം. ഗുവാഹത്തിയിലെ പ്രാന്തപ്രദേശമായ അംചാംഗ് ഗ്രാമത്തിലാണ് ആനയുടെ സ്ഥിരം വിസിറ്റ്. അംചാംഗ് റിസര്‍വ് ഫോറസ്റ്റിലേക്ക് പരിക്കേറ്റ കാരണം തിരികെ പോകാന്‍ കഴിയാത്ത അവസ്ഥയിലാണ് കൊമ്പന്‍. ഇതോടെ ആഹാരവും ജലവും പ്രദേശവാസികളാണ് നല്‍കുന്നത്. രണ്ടുനേരമാണ് കൊമ്പന്‍ ഗ്രാമത്തിലേക്ക് എത്തുന്നത്. ഇതിനിടെ ആഹാരം തേടി ഗതാഗത കുരുക്ക് സൃഷ്ടിക്കുകയും ചില കടകളില്‍ പരിശോധനയുമൊക്കെ നടത്താറുമുണ്ട്. അതേസമയം പ്രാദേശികര്‍ വീടിന് ചുറ്റും സ്റ്റീല്‍ വേലിയും മറ്റും ഉപയോഗിച്ച് പ്രതിരോധവും തീര്‍ത്തിരിക്കുകയാണ്.

പരിക്കേറ്റ ആനയെ, ആനക്കൂട്ടങ്ങള്‍ അവരുടെ കൂട്ടത്തില്‍ കൂട്ടാന്‍ തയ്യാറാവുന്നില്ലെന്നാണ് വനംവകുപ്പ് അധികൃതര്‍ പറയുന്നത്. നഗരങ്ങളും കൃഷിടങ്ങളും വര്‍ധിച്ചതോടെ വനപ്രദേശങ്ങള്‍ കുറഞ്ഞുവരുന്ന സാഹചര്യമാണ്. ഇതോടെയാണ് മൃഗങ്ങള്‍ നാട്ടിലേക്കിറങ്ങിയത്. ആനകള്‍ക്ക് സൈ്വര്യമായി വിഹരിക്കാന്‍ പ്രത്യേകം ഇടനാഴികള്‍ ആവശ്യമാണെന്നാണ് പരിസ്ഥിതി സംരക്ഷര്‍ ആവശ്യപ്പെടുന്നത്.

Content Highlights: Injured tusker found solace in this Assam village

dot image
To advertise here,contact us
dot image