ആകാശത്തിന്റെ നീല നിറത്തിന് പിന്നിലെ യഥാര്‍ഥ കാരണം എന്താണെന്ന് അറിയാമോ ?

സൂര്യോദയത്തിനും സൂര്യാസ്തമനത്തിനും എന്തുകൊണ്ടാണ് ചുവപ്പും ഓറഞ്ചും നിറം ?

dot image

നീലാകാശത്തിന് എന്തൊരു ഭംഗിയാണല്ലേ…നല്ല വെള്ള മേഘങ്ങള്‍ നീല നിറമുളള ആകാശത്തിലൂടെ ഇങ്ങനെ ഒഴുകി നടക്കുന്നത് കാണാന്‍ എന്തൊരു ഭംഗിയാണ്. നിങ്ങളെപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ആകാശത്തിന് എന്തുകൊണ്ടാണ് നീലനിറമെന്ന്. അതിന് പിന്നിലെ കാരണം ഇതാണ്.

ആകാശത്തിന്റെ നിറങ്ങളെക്കുറിച്ച് നാഷണല്‍ വെതര്‍ സര്‍വ്വീസിലെ കാലാവസ്ഥാ നിരീക്ഷകനായ മാര്‍ക്ക് ചെനാര്‍ഡ് 'ലൈവ് സയന്‍സ്' ന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത് ഇപ്രകാരമാണ്.


'സൂര്യ പ്രകാശം വെളുത്തതായി തോന്നുമെങ്കിലും വാസ്തവത്തില്‍ അത് പല നിറങ്ങളുടെയും മിശ്രിതമാണ്. ഓരോ നിറങ്ങള്‍ക്കും അതിന്റേതായ തരംഗദൈര്‍ഘ്യവും ഉണ്ട്. ദൃശ്യപ്രകാശ സ്‌പെക്
ട്രത്തില്‍ ചുവപ്പ് മുതല്‍ വയലറ്റ് വരെയുളള വിവിധ നിറങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഈ നിറങ്ങളെല്ലാം കൂടിച്ചേരുമ്പോള്‍ പ്രകാശം വെളള നിറത്തില്‍ കാണപ്പെടും.

സൂര്യനില്‍ നിന്നുളള ഈ വെളുത്ത വെളിച്ചം ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ചില നിറങ്ങള്‍ വായൂ തന്‍മാത്രകളുമായും ചെറിയ കണങ്ങളുമായും കൂടിക്കലരുന്നു. ഓരോ നിറങ്ങളും വ്യത്യസ്ത നീളമുള്ള തരംഗങ്ങളായാണ് സഞ്ചരിക്കുന്നത്. ചുവപ്പും ഓറഞ്ചും നിറങ്ങള്‍ നീളമുള്ള തരംഗ ദൈര്‍ഘ്യമുളളവയും നീലയും വയലറ്റും നിറങ്ങള്‍ വളരെ ചെറിയ തരംഗദൈര്‍ഘ്യമുള്ളവയുമാണ്.

ആകാശത്തിന്റെ നിറവും ഭൂമിയുടെ പങ്കും

നീല, വയലറ്റ് പോലെയുളള തരംഗ ദൈര്‍ഘ്യം കുറഞ്ഞ പ്രകാശങ്ങള്‍ അന്തരീക്ഷത്തിലെ വായൂ- വാതക തന്മാത്രകളില്‍ ചിതറിക്കിടക്കുകയോ അവയെ ആഗീരണം ചെയ്യുകയോ ചെയ്ത് വ്യത്യസ്ത ദിശകളിലേക്ക് വീണ്ടും പടരാന്‍ സാധ്യതയുള്ളവയാണ്. ഈ തന്‍മാത്രകള്‍ (പ്രധാനമായും നൈട്രജനും ഓക്‌സിജനും) റെയ്‌ലീ സ്‌കാറ്ററിംഗ് എന്നറിയപ്പെടുന്ന ഒരു പ്രക്രീയയിലൂടെ പ്രകാശം വിതറുന്നു. നീല വെളിച്ചം കൂടുതല്‍ എളുപ്പത്തിലും എല്ലാ ദിശകളിലേക്കും ചിതറി പോകുന്നതിനാല്‍ നമ്മള്‍ പ്രധാനമായും നീല നിറമാണ് കാണുന്നത്.

വയലറ്റിന് മുകളിലുള്ള നീല

നീലയെക്കാള്‍ കൂടുതലായി വയലറ്റ് വെളിച്ചമാണ് ചിതറി കിടക്കുന്നതെങ്കിലും നമുക്ക് ആകാശം നീലയായാണ് കാണപ്പെടുന്നത്. റോയല്‍ ഒബ്‌സര്‍വേറ്ററി ഗ്രീന്‍വിച്ചിലെ ജ്യോതി ശാസ്ത്രജ്ഞനായ എഡ് ബ്ലൂമര്‍ പറയുന്നതനുസരിച്ച് സൂര്യന്‍ വയലറ്റിനേക്കാള്‍ കൂടുതല്‍ നീല വെളിച്ചം പുറപ്പെടുവിക്കുന്നതിനാലും നമ്മുടെ കണ്ണുകള്‍ നീല തരംഗ ദൈര്‍ഘ്യങ്ങളോട് കൂടുതല്‍ സെന്‍സിറ്റീവ് ആയതിനാലുമാണ് ഇത് സംഭവിക്കുന്നത്.

സൂര്യോദയങ്ങള്‍ക്കും അസ്തമനങ്ങള്‍ക്കും എന്തുകൊണ്ടാണ് ചുവപ്പും ഓറഞ്ചും നിറം

സൂര്യോദയ സമയത്തും അസ്തമന സമയത്തും സൂര്യപ്രകാശത്തിന് അന്തരീക്ഷത്തില്‍ കൂടുതല്‍ ദൂരം കടന്നുപോകേണ്ടതുണ്ട്. ഇവ കടന്നുപോകുന്ന വഴികളില്‍ നീല, വയലറ്റ് പ്രകാശങ്ങളുടെ ഭൂരിഭാഗവും ചിതറി കിടക്കുന്നു. ഇത് ചുവപ്പ്, ഓറഞ്ച് മഞ്ഞ നിറങ്ങള്‍ പ്രകാശിക്കാന്‍ സഹായിക്കുന്നു. അതുകൊണ്ടാണ് ഉദയാസ്തമയ സമയങ്ങളില്‍ ആകാശം കൂടുതല്‍ വര്‍ണാഭമായി കാണപ്പെടുന്നത്.

Content Highlights :Do you know the real reason behind the blue color of the sky? Why are sunrises and sunsets red and orange?

dot image
To advertise here,contact us
dot image