Top

കുവൈറ്റില്‍ നെറ്റ്ഫ്ളിക്‌സിന് നിരോധനമില്ല

കുവൈറ്റില്‍ നെറ്റ്ഫ്‌ളിക്‌സ് ഒടിടി പ്ലാറ്റ്ഫോം നിരോധിക്കണമെന്ന ഹര്‍ജി കോടതി തള്ളി.

8 Jun 2022 11:51 AM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

കുവൈറ്റില്‍ നെറ്റ്ഫ്ളിക്‌സിന് നിരോധനമില്ല
X

കുവൈറ്റ് സിറ്റി :കുവൈറ്റില്‍ നെറ്റ്ഫ്‌ളിക്‌സ് ഒടിടി പ്ലാറ്റ്ഫോം നിരോധിക്കണമെന്ന ഹര്‍ജി കോടതി തള്ളി. ഇസ്ലാമിക, ശരീഅത്ത് തത്വങ്ങളും കുവൈറ്റ് സമൂഹത്തിന്റെ മൂല്യങ്ങളും ലംഘിക്കുന്ന വിധത്തിലുള്ള ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുവെന്ന് ആരോപിച്ച് നേരത്തെ സ്വദേശികള്‍ പ്രതിഷേധിച്ചിരുന്നു. പിന്നാലെയാണ് അഡ്മിനിസ്ട്രേറ്റീവ് കോടതിയില്‍ നെറ്റ്ഫ്ളിക്‌സ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി സമര്‍പ്പിക്കപ്പെട്ടത്.

'ഫ്രണ്ട്‌സ് ആന്‍ഡ് മൈ ഡിയറസ്റ്റ്' എന്ന ചിത്രം നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്തതിനു പിന്നാലെയാണ് കുവൈറ്റില്‍ വിവാദങ്ങള്‍ക്ക് തിരിക്കൊളുത്തപ്പെട്ടത്. ഇന്‍ഫര്‍മേഷന്‍ ആന്റ് കമ്മ്യൂണിക്കേഷന്‍സ് മന്ത്രാലയത്തിനും കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി റെഗുലേറ്ററി അതോറിറ്റിക്കുമെതിരെ പരാതി ഉയര്‍ന്നിരുന്നു.

ഇസ്ലാമിക മൂല്യങ്ങള്‍ക്ക് വിരുദ്ധമായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്ന ചിത്രങ്ങളും ഇവ പ്രദര്‍ശിപ്പിക്കുന്ന പ്ലാറ്റ്ഫോമുകളും നിരോധിക്കണമെന്നായിരുന്നു ഹര്‍ജിയിലെ പ്രധാന ആവശ്യം. നെറ്റ്ഫ്‌ളിക്‌സ് ചിത്രത്തിന്റെ ഉള്ളടക്കം ആചാരങ്ങള്‍ക്കും പാരമ്പര്യത്തിനും എതിരാണെന്ന വാദം ഉയര്‍ന്നതിനു പിന്നാലെ കുവൈറ്റ് ടൈംസ് ജനങ്ങളുടെ അഭിപ്രായ വോട്ടെടുപ്പ് നടത്തിയിരുന്നു സര്‍വ്വേയില്‍ 82 ശതമാനം പേരും നെറ്റ്ഫ്‌ളിക്‌സിന് നിരോധനം ഏര്‍പ്പെടുത്തേണ്ടതില്ലെന്ന് അഭിപ്രായപ്പെട്ടു.

നേരത്തെ നെറ്റ്ഫ്‌ളിക്‌സില്‍ പ്രദര്‍ശിപ്പിച്ച പെര്‍ഫറ്റ് സ്‌ട്രെയ്‌ഞ്ചേഴ്‌സ് എന്ന ചിത്രത്തിനെതിരെയും അറബ് രാജ്യങ്ങളില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. നെറ്റ്ഫ്‌ളിക്‌സിന്റെ ആദ്യ അറബിക് സിനിമ കൂടിയാണ് പെര്‍ഫറ്റ് സ്‌ട്രെയ്‌ഞ്ചേഴ്‌സ്. 2022 ജനുവരി 20 നാണ് ചിത്രം ഒടിടിയില്‍ എത്തിയത്. സ്വവര്‍ഗ ലൈംഗികത പ്രോത്സാഹിപ്പിക്കുന്നുവെന്നതായിരുന്നു ചിത്രത്തിനെതിരെ ഉയര്‍ന്ന ആരോപണം.

story highlights: Netflix is ​​not banned in Kuwait

Next Story