കുവൈത്തിലെ ഇന്ത്യന്‍ എംബസിയുടെ 'നമസ്തേ കുവൈത്ത് ' ഫെസ്റ്റിവല്‍ ഇന്ന് മുതല്‍
ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജ് ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്യും
19 Feb 2022 6:20 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കുവൈത്ത് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഇന്ത്യന്‍ എംബസി ഒരാഴ്ച നീണ്ടുനിക്കുന്ന സാംസ്കാരിക ഉത്സവം നടത്തുന്നു. നമസ്തേ കുവൈത്ത് എന്ന പേരില്‍ ഇന്ന് മുതല്‍ ഈ മാസം 28 വരെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇന്ത്യ- കുവൈത്ത് നയതന്ത്ര ബന്ധത്തിന്റെ 60ാം വാര്‍ഷികാഘോഷം, ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യദിന വാര്‍ഷികം എന്നിവയുടെ അനുബന്ധമായാണ് പരിപാടികള്‍ ഒരുക്കുന്നത്.
ഇന്ന് വൈകീട്ട് ആറിന് എംബസിയുടെ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങ് ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജ് ഉദ്ഘാടനം ചെയ്യും. കുവൈത്തിലുള്ള എല്ലാ ഇന്ത്യാക്കാരേയും കുവൈത്തിലെ മറ്റു ജനങ്ങളേയും പരിപാടികളിലേക്ക് ക്ഷണിക്കുന്നതായി എംബസി ഇന്നലെ വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു.
STORY HIGHLIGHTS: Indian Embassy's 'Namaste Kuwait' Festival from today
Next Story