Top

ചവറയില്‍ യുത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം, വെട്ടി പരിക്കേല്‍പ്പിച്ചു

23 Nov 2021 1:40 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ചവറയില്‍ യുത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം, വെട്ടി പരിക്കേല്‍പ്പിച്ചു
X

കൊല്ലം ചവറ ചേന്നങ്കര മുക്കില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് ജോയ് മോന്‍, സനൂപ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. വൈകിട്ട് ഏഴ് നാല്‍പ്പതോടെയായിരുന്നു സംഭവം. അക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്ത് വന്നിട്ടുണ്ട്.

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനാണ് ആക്രമണത്തിന് പിന്നിലെന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം ആരോപിച്ചു. പ്രവീണ്‍ എന്നയാളാണ് ആക്രമണത്തിന് പിന്നിലെന്നും ചില പ്രാദേശിക തര്‍ക്കങ്ങളുടെ പേരിലായിരുന്നു അക്രമമെന്നും യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് അരുണ്‍ രാജ് കുറ്റപ്പെടുത്തി.

എന്നാല്‍ സംഭവവുമായി ബന്ധമില്ലെന്ന് ഡിവൈഎഫ്‌ഐ ജില്ലാ നേതൃത്വം പ്രതികരിച്ചു. ക്ഷേത്രോല്‍സവവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചതെന്നും അക്രമിക്ക് ഡിവൈഎഫ് ഐയുമായി ബന്ധമില്ലെന്നും നേതാക്കള്‍ അവകാശപ്പെട്ടു.

Next Story