വേദനയിൽ നാട്, സംസ്ഥാനത്ത് രണ്ട് ദിവസം ദു:ഖാചരണം; പതാക താഴ്ത്തിക്കെട്ടും

ചീഫ് സെക്രട്ടറി ഡോ. വി വേണു ഉത്തരവിറക്കി.

dot image

തിരുവനന്തപുരം: വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരൽ മല പ്രദേശങ്ങളിലുണ്ടായ ഉരുൾപൊട്ടലിൽ നിരവധിപേർക്ക് ജീവൻ നഷ്ടപ്പെട്ടതിലും വസ്തുവകകൾ നാശമുണ്ടായതിലും സംസ്ഥാന സർക്കാർ അതീവ ദു:ഖം പ്രകടിപ്പിച്ചു. സംസ്ഥാനത്ത് ചൊവ്വ, ബുധന് ദിവസങ്ങളിൽ ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചു. ചീഫ് സെക്രട്ടറി ഡോ. വി വേണു ഇതുസംബന്ധിച്ച് ഉത്തരവിറക്കി.

ഇതു പ്രകാരം സംസ്ഥാനത്തെ എല്ലാ ആഘോഷ പരിപാടികളും പൊതുപരിപാടികളും രണ്ടു ദിവസത്തേക്ക് റദ്ദാക്കി. ഈ ദിവസങ്ങളിൽ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും.

dot image
To advertise here,contact us
dot image