Top

കോര്‍പറേഷന്‍ സെക്രട്ടറിക്ക് നേരെ മര്‍ദ്ദനം; രണ്ട് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ കൂടി അറസ്റ്റില്‍

കേസില്‍ നേരത്തെ സംഘടന ഭാരവാഹിയായ ജെറിന്‍ ജോസഫിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

18 March 2023 3:51 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കോര്‍പറേഷന്‍ സെക്രട്ടറിക്ക് നേരെ മര്‍ദ്ദനം; രണ്ട് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ കൂടി അറസ്റ്റില്‍
X

കൊച്ചി: കോര്‍പറേഷന്‍ സെക്രട്ടറിയെ മര്‍ദിച്ച കേസില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ കൂടി അറസ്റ്റില്‍. സംസ്ഥാന സെക്രട്ടറി പി വൈ ഷാജഹാന്‍, എറണാകുളം ബ്ലോക് പ്രസിഡന്റ് സിജോ ജോസഫ് എന്നിവരെയാണ് സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവം ശേഷം ഒളിവില്‍ പോയ ഇവരെ മൂന്നാറില്‍ നിന്നാണ് പിടികൂടിയത്. കേസില്‍ നേരത്തെ സംഘടന ഭാരവാഹിയായ ജെറിന്‍ ജോസഫിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ബ്രഹ്മപുരം വിഷയത്തില്‍ കൊച്ചി കോര്‍പ്പറേഷന്‍ ഉപരോധത്തിനിടെയാണ് വ്യാപക അക്രമമുണ്ടായത്. ഓഫീസിലെത്തിയ ജീവനക്കാരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിച്ചു. കോര്‍പ്പറേഷന്‍ സെക്രട്ടറി ബാബു അബ്ദുല്‍ ഖാദറിനെയും ക്ലാര്‍ക് വിജയകുമാറിനെയും വളഞ്ഞിട്ട് തല്ലി. രാവിലെ ഓഫീസിലെത്തിയ മറ്റൊരു ജീവനക്കാരനെയും ആക്രമിക്കുകയായിരുന്നു. സമരം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ക്യാമറമാനെയും ഇവര്‍ ആക്രമിച്ചു.

കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ഉദ്ഘാടനം ചെയ്ത പന്ത്രണ്ട് മണിക്കൂര്‍ ഉപരോധ സമരത്തില്‍ വ്യാപകമായ അക്രമമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയത്. ഉദ്ഘാടന ചടങ്ങില്‍ കെ സുധാകരന്‍ സംസാരിക്കുമ്പോഴും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അതിക്രമം നടത്തുന്നുണ്ടായിരുന്നു.

STORY HIGHLIGHTS: two more youth congress leaders arrested in case related to manhandling cochin corporation secretary

Next Story