സുഹൃത്തുക്കളായ പെൺകുട്ടികളുടെ ആത്മഹത്യാ ശ്രമം; തലയോലപ്പറമ്പ് സ്വദേശിനി മരിച്ചു
ഒതളങ്ങ കഴിച്ചാണ് രണ്ടു പെണ്‍കുട്ടികളും സ്വന്തം വീടുകളില്‍ വെച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്
20 April 2022 9:14 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തലയോലപ്പറമ്പ്: കോട്ടയം തലയോലപ്പറമ്പില്‍ വിഷക്കായ കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച സുഹൃത്തുക്കളായ പെണ്‍കുട്ടികളില്‍ ഒരാള്‍ മരിച്ചു. തലയോലപ്പറമ്പ് സ്വദേശിനിയായ പെണ്‍കുട്ടിയാണ് മരിച്ചത്. സുഹൃത്തായ വെള്ളൂര്‍ സ്വദേശിയായ പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
തിങ്കളാഴ്ചയാണ് വെളളൂര്‍ സ്വദേശിനി വിഷക്കായ കഴിച്ചത്. മരിച്ച പെണ്‍കുട്ടി വിഷക്കായ കഴിച്ചത് ഇന്നലെ രാത്രിയിലാണ്. സ്വന്തം വീടുകളില്‍ വച്ചാണ് ഇരുവരും ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഒതളങ്ങ കഴിച്ചാണ് രണ്ടു പെണ്‍കുട്ടികളും സ്വന്തം വീടുകളില്‍ വെച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
ചികിത്സയിലുള്ള പെണ്‍കുട്ടി നേരത്തെ പോക്സോ കേസില്‍ ഇരയായിരുന്നു. വീട്ടില്‍ വഴക്ക് പറഞ്ഞതിനെ തുടര്‍ന്നാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് ബന്ധുക്കളുടെ മൊഴി.
(ശ്രദ്ധിക്കുക ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസിക ബുദ്ധിമുട്ടുകള്‍ ഉണ്ടായാല്‍ വിദഗ്ദ്ധരുടെ സേവനം തേടാവുന്നതാണ്. State helpline - 104, Maithri - 0484-2540530)
Story highlights: Two friends attempted suicide in Kottayam, one died