Top

റിസോര്‍ട്ടില്‍ 'ബോറടിച്ച' വിദേശികള്‍ ചെടി ചട്ടിയില്‍ കഞ്ചാവ് വളര്‍ത്തി; 'കേരളാ പൊലീസ് എന്നാ സുമ്മാവാ'

25 Nov 2021 10:34 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

റിസോര്‍ട്ടില്‍ ബോറടിച്ച വിദേശികള്‍ ചെടി ചട്ടിയില്‍ കഞ്ചാവ് വളര്‍ത്തി; കേരളാ പൊലീസ് എന്നാ സുമ്മാവാ
X

ഇടുക്കി: റിസോര്‍ട്ടിലെ ചെടി ചട്ടിയില്‍ കഞ്ചാവ് വളര്‍ത്തിയ വിദേശികള്‍ക്ക് ശിക്ഷ വിധിച്ചു. നാല് വര്‍ഷം കഠിന തടവും പിഴയുമാണ് ഈജിപ്ഷ്യന്‍ പൗരനായ ഏദല്‍ , ജര്‍മന്‍ പൗരന്‍ അള്‍റിച്ച് എന്നിവര്‍ക്കാണ് ശിക്ഷ വിധിച്ചത്. 2016 ഡിസംബര്‍ 30 നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. എക്‌സൈസ് നടത്തിയ റെയ്ഡില്‍ കുമളി തേക്കടി റോഡിലെ റിസോര്‍ട്ടില്‍ ഇരുവരും കഞ്ചാവ് വളര്‍ത്തിയതായി വ്യക്തമായി.

ഇരുവരുടെയും മുറി പരിശോധിച്ച എക്‌സൈസ് 90 ഗ്രാം വീതം കഞ്ചാവും ഹാഷിഷും പിടികൂടുകയും ചെയ്തു. ലഹരി മരുന്ന് പിടികൂടിയ കേസില്‍ ഒരുമാസം കഠിന തടവും പതിനായിരം പിഴയും ശിക്ഷിച്ചിട്ടുണ്ട്. മുട്ടം എന്‍ഡിപിഎസ് കോടതി വിധിച്ചിട്ടുണ്ട്. വിദേശികള്‍ റിസോര്‍ട്ട് ഉടമയോ നടത്തിപ്പുകാരോ അറിയാതെയാണ് കഞ്ചാവ് ചെടി വളര്‍ത്തിയതെന്നാണ് വിവരം.


Next Story

Popular Stories