
മലയാള സിനിമയ്ക്ക് എവർഗ്രീൻ ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് റാഫി. മലയാളികളെ ചിരിപ്പിച്ച സംവിധായകൻ തന്റെ നാല് സിനിമകൾക്ക് രണ്ടാം ഭാഗം ഒരുക്കുന്നതിനായി പദ്ധതിയിട്ടിരിക്കുകയാണിപ്പോൾ. ഫ്രൈഡേ മാറ്റിനിയാണ് റാഫിയുടെ നാല് സിനിമകളെ കുറിച്ച് ട്വീറ്റ് ചെയ്തത്. 'മായാവി', 'പഞ്ചാബി ഹൗസ്', 'തെങ്കാശിപ്പട്ടണം', '2 കൺട്രീസ്' എന്നീ സിനിമകൾക്കാണ് രണ്ടാം ഭാഗം ഒരുക്കുന്നത്.
രണ്ടാം ഭാഗത്തിന്റെ സാധ്യതകളെ കുറിച്ച് ആലോചിച്ചാണ് തീരുമാനിച്ചത് എന്ന് സംവിധായകൻ പറഞ്ഞു. ഇതിൽ '2 കൺട്രീസ്' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായിരിക്കും ആദ്യം ആരംഭിക്കുക. മലയാളചലച്ചിത്രരംഗത്തെ സംവിധായക ജോഡികളായിരുന്നു റാഫി മെക്കാർട്ടിൻ. രാജസേനൻ സംവിധാനം ചെയ്ത അനിയൻ ബാവ ചേട്ടൻ ബാവ, ആദ്യത്തെ കണ്മണി എന്നീ ചിത്രങ്ങൾക്ക് തിരക്കഥ രചിച്ച ഇവർ, പുതുക്കോട്ടയിലെ പുതുമണവാളൻ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകരാകുന്നത്.
ഹാസ്യം പ്രധാന പ്രമേയമാക്കിക്കൊണ്ട് നിരവധി ചിത്രങ്ങളാണ് റാഫി ഒരുക്കിയത്. സൂപ്പർമാൻ (1998), തെങ്കാശിപട്ടണം (2000), ചതിക്കാത്ത ചന്തു (2004), ഹാലോ (2007), ചൈന ടൗൺ (2011) തുടങ്ങിയവയാണ് ശ്രദ്ധിക്കപ്പെട്ട ല ചിത്രങ്ങൾ. എല്ലാരും ചൊല്ലണ് എന്ന ചിത്രത്തിലൂടെ റാഫി എഴുത്തുകാരനെന്ന നിലയിലും തിളങ്ങി. മിസ്റ്റർ & മിസിസ് (1992), അനിയൻ ബാവ ചേതൻ ബാവ (1995), ആദ്യത്തേ കൺമണി (1995) തുടങ്ങിയ സിനിമകളിൽ റാഫി തിരക്കഥയൊരുക്കിയിട്ടുണ്ട്.