ഒറ്റ ദിവസത്തെ ഷൂട്ട് , പക്ഷെ ആ സിനിമയിൽ മുഴുവൻ എന്റെ പ്രസൻസ് ഉണ്ടാകുമെന്ന് കരുതിയില്ല: സംവൃത സുനിൽ

'മോഹൻലാലിന്റെ ഒരു സിനിമയിൽ ഒരു പാട്ടിലും ക്ലൈമാക്സിലും മാത്രമേ വരുന്നുള്ളു എങ്കിലും ഞാൻ വളരെ ഹാപ്പി ആയിരുന്നു'

dot image

മോഹൻലാലിനെ നായകനാക്കി റാഫി മെക്കാർട്ടിൻ സംവിധാനം ചെയ്ത കോമഡി ത്രില്ലർ ചിത്രമാണ് ഹലോ. മികച്ച പ്രതികരണം നേടിയ സിനിമ ബോക്സ് ഓഫീസിലും വലിയ വിജയം നേടിയിരുന്നു. ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ച അഡ്വക്കേറ്റ് ശിവരാമൻ എന്ന കഥാപാത്രം ഏറെ കയ്യടി നേടിയിരുന്നു. ചിത്രത്തിൽ നടി സംവൃത സുനിൽ അതിഥി വേഷത്തിൽ എത്തിയിരുന്നു. ചിത്രത്തിൽ അഭിനയിച്ചതിനെക്കുറിച്ച് മനസുതുറക്കുകയാണ് നടി സംവൃത.

സിനിമയിൽ ഉടനീളം തന്റെ പ്രെസൻസ് ഉണ്ടാകുമെന്ന് കരുതിയില്ലെന്നും മോഹൻലാൽ സിനിമ ആയതിനാൽ വളരെ ഹാപ്പി ആയി ചെയ്ത സിനിമയാണ് ഹലോ എന്നും ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ സംവൃത പറഞ്ഞു. 'ഒരു ദിവസത്തെ ഷൂട്ട് മാത്രമേ ഉള്ളൂ ചെയ്യാൻ പറ്റുമോയെന്ന് എന്നോട് ചോദിച്ചു. മോഹൻലാലിന്റെ ഒരു സിനിമയിൽ ഒരു പാട്ടിലും ക്ലൈമാക്സിലും മാത്രമേ വരുന്നുള്ളു എങ്കിലും ഞാൻ വളരെ ഹാപ്പി ആയിരുന്നു. ഞാൻ ഉടനെ പോയി ഒരു ദിവസം ഷൂട്ട് ചെയ്തു. ഫോട്ടോ ആയി കഥയിൽ ഉടനീളം എന്റെ പ്രസൻസ് ഉണ്ടാകുമെന്ന് ഞാൻ ഷൂട്ട് ചെയ്യുമ്പോൾ അറിഞ്ഞിരുന്നില്ല. ഞാൻ കരുതിയത് അതെല്ലാം ആ പാട്ടിന് വേണ്ടി മാത്രമുള്ളത് എന്നാണ്', സംവൃത സുനിൽ പറഞ്ഞു.

പാർവതി മെൽട്ടൺ, ജഗതി ശ്രീകുമാർ, സിദ്ധിഖ്, മധു, സലിം കുമാർ, സൈജു കുറുപ്പ് തുടങ്ങി നിരവധി താരനിര അണിനിരന്ന സിനിമയാണ് ഹലോ. ജോയ് തോമസ് ശക്തികുളങ്ങര നിർമിച്ച സിനിമയ്ക്കായി തിരക്കഥയൊരുക്കിയതും റാഫി മെക്കാർട്ടിൻ ആയിരുന്നു. അലക്സ് പോൾ ഈണം നൽകിയ സിനിമയിലെ ഗാനങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു. 2007 ലെ രണ്ടാമത്തെ ഏറ്റവും ഉയർന്ന കളക്ഷൻ നേടിയ സിനിമയായിരുന്നു ഹലോ.

Content Highlights: Samvritha Sunil talks about her role in Mohanlal film Hello

dot image
To advertise here,contact us
dot image