Top

തെരുവ് നായയുടെ കടിയേറ്റ് പന്ത്രണ്ട് വയസുകാരി മരിക്കാനിടയായ സംഭവം; ധാര്‍മിക ഉത്തരവാദിത്വം ആരോഗ്യ മന്ത്രിക്കെന്ന് ചെന്നിത്തല

കടിയേറ്റശേഷം മൂന്നു വാക്‌സിന്‍ എടുത്തിട്ടും ജീവന്‍ രക്ഷിക്കാനാവാഞ്ഞത് വാക്‌സിന്റെ ഗുണനിലവാരത്തില്‍ സംശയo ജനിപ്പിക്കുന്നതാണെന്നും ചെന്നിത്തല പറഞ്ഞു

5 Sep 2022 1:54 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തെരുവ് നായയുടെ കടിയേറ്റ്  പന്ത്രണ്ട് വയസുകാരി മരിക്കാനിടയായ സംഭവം; ധാര്‍മിക ഉത്തരവാദിത്വം ആരോഗ്യ മന്ത്രിക്കെന്ന് ചെന്നിത്തല
X

തിരുവനന്തപുരം: റാന്നിയില്‍ തെരുവു നായയുടെ കടിയേറ്റ് പന്ത്രണ്ടു വയസുകാരി മരിക്കാനിടയായ സംഭവത്തില്‍ ധാര്‍മിക ഉത്തരവാദിത്വം ആരോഗ്യ വകുപ്പുമന്ത്രിക്കെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സ്വന്തം ജില്ലയായിട്ടും സoഭവം മന്ത്രി ഗൗരവമായി എടുത്തില്ല. കടിയേറ്റശേഷം മൂന്നു വാക്‌സിന്‍ എടുത്തിട്ടും ജീവന്‍ രക്ഷിക്കാനാവാഞ്ഞത് വാക്‌സിന്റെ ഗുണനിലവാരത്തില്‍ സംശയo ജനിപ്പിക്കുന്നതാണെന്നും ചെന്നിത്തല പറഞ്ഞു.

കഴിഞ്ഞയാഴ്ച മുഖ്യമന്ത്രി നിയമസഭയില്‍ പേവിഷവാക്‌സിന്റ ഗുണനിലവാരത്തില്‍ സംശയം പ്രകടിപ്പിച്ചിരുന്നു. ഗുണനിലവാരം പരിശോധിക്കാന്‍ സമിതിയെ നിയോഗിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നിട്ടുപോലും മന്ത്രി അത് ഗൗരവമായി എടുത്തില്ലെന്നു വേണം കരുതാന്‍. ഇക്കാര്യത്തില്‍ ആരോഗ്യമന്ത്രിയുടെ ഭാഗത്ത് ഗുരുതരവീഴ്ചയാണ് ഉണ്ടായിരിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.

കുട്ടിയുടെ കുടുംബത്തിനു 10 ലക്ഷം രൂപയെങ്കിലും നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഇനിയെങ്കിലും ഇത്തരം ദാരുണസംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ നടപടി എടുക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Story highlights: The incident where a twelve-year-old girl died after being bitten by a stray dog; Chennithala says the moral responsibility lies with the health minister

Next Story