ബഫർസോൺ: താമരശേരി രൂപതയുടെ പ്രതിഷേധ സമരം ഇന്ന് മുതൽ
19 Dec 2022 2:33 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കോഴിക്കോട്: ബഫർസോണിനെതിരെ താമരശേരി രൂപത ഇന്ന് മുതൽ പ്രതിഷേധ സമരം ആരംഭിക്കും. കോഴിക്കോട്ടെ മലയോര മേഖലകളിൽ രൂപതയുടെ നേതൃത്വത്തിലുളള കർഷക അതിജീവന സംയുക്ത സമിതി പ്രതിഷേധം സംഘടിപ്പിക്കും. കർഷകരെ ബാധിക്കാതെ അതിർത്തി നിശ്ചയിക്കണം എന്നാണ് രൂപത ഉന്നയിക്കുന്ന ആവശ്യം. ഉപഗ്രഹ സർവേ റിപ്പോർട്ട് പിൻവലിക്കണമെന്നും ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയിൽ ആവശ്യപ്പെട്ടു.
ബഫർസോൺ വിഷയം നിലനിൽക്കുന്ന പൂഴിത്തോട്, കക്കയം എന്നിവിടങ്ങളിൽ നിന്ന് ഉച്ചയോടെ ജനജാഗ്രത യാത്ര തുടങ്ങും. വൈകീട്ട് അഞ്ച് മണിയോടെ കൂരാച്ചുണ്ടിൽ പ്രതിഷേധ യോഗം ചേരും. ബിഷപ്പ് മാർ റമിജിയോസ് ഇഞ്ചനാനിയിൽ ഉൾപ്പെടെയുളവർ പ്രതിഷേധത്തിൽ പങ്കെടുക്കും.
'രണ്ടോ മൂന്നോ മന്ത്രിമാരെ നിയോഗിച്ച് അവരുടെ നേതൃത്വത്തിൽ പഠനം നടത്തണം. സാമൂഹികാഘാത പഠനം നടത്താൻ കമ്മിറ്റിയെ നിയോഗിക്കണം. അതിജീവനത്തിനുള്ള അവകാശം കർഷകർക്കുണ്ട്. അത് നിഷേധിക്കാൻ അനുവദിക്കില്ല' -താമരശേരി രൂപത ബിഷപ്പ് മാർ റെമിഞ്ചിയോസ് ഇഞ്ചനാനിയൽ അറിയിച്ചു.
STORY HIGHLIGHTS: Thamarassery Dio,cese will star protest against the buffer zone from today