Top

സില്‍വര്‍ ലൈന്‍; മുഖ്യമന്ത്രി നിയമസഭയേയും തെറ്റിദ്ധരിപ്പിച്ചു; അവകാശലംഘന പരാതിയുമായി അന്‍വര്‍ സാദത്ത് എംഎല്‍എ

ഡിപിആര്‍ സിഡി നല്‍കാമെന്ന് നിയമസഭയിലെ മുഖ്യമന്ത്രിയുടെ മറുപടി നല്‍കിയിരുന്നു.

14 Jan 2022 3:45 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സില്‍വര്‍ ലൈന്‍; മുഖ്യമന്ത്രി നിയമസഭയേയും തെറ്റിദ്ധരിപ്പിച്ചു; അവകാശലംഘന പരാതിയുമായി അന്‍വര്‍ സാദത്ത് എംഎല്‍എ
X

കെ റെയില്‍ പദ്ധതിയുടെ ഡിപിആര്‍ സിഡിയായി നല്‍കാത്തതില്‍ മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘന പരാതികൊടുത്ത് അന്‍വര്‍ സാദത്ത് എംഎല്‍എ. ഇതുസംബന്ധിച്ച് എംഎല്‍എ സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കി. ഡിപിആര്‍ സിഡി നല്‍കാമെന്ന് നിയമസഭയിലെ മുഖ്യമന്ത്രിയുടെ മറുപടി നല്‍കിയിരുന്നു. എന്നാല്‍ ഈ സിഡി ലഭിച്ചില്ലെന്നും നിയമസഭയേയും തെറ്റിദ്ധരിപ്പിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് എംഎല്‍എയുടെ നീക്കം.

കഴിഞ്ഞ ഒക്ടോബര്‍ 27 നാണ് കെ റെയില്‍ പദ്ധതിയുടെ വിശദ പദ്ധതി രേഖയുമായി ബന്ധപ്പെട്ട പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി നല്‍കിയത്. എന്നാല്‍ ഇതുവരെ സിഡി ലഭിച്ചിട്ടില്ലെന്ന് അന്‍വര്‍ സാദത്ത് എംഎല്‍എ പറഞ്ഞു.

തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുളള സില്‍വര്‍ ലൈന്‍ പദ്ധതിയുടെ വിശദ പദ്ധതി രേഖയും പാരിസ്ഥിതിക ആഘാത പഠനം നടത്തിയതിന്റെ റിപ്പോര്‍ട്ടും നല്‍കാനാകുമോ എന്നായിരുന്നു അന്‍വര്‍ സാദത്ത് എംഎല്‍എയുടെ ചോദ്യം. എന്നാല്‍ ഈ റിപ്പോര്‍ട്ടുകള്‍ സിഡിയിലാക്കിയിട്ടുണ്ടെന്നും അവ സര്‍ക്കാര്‍ അംഗീകരിച്ചവയാണെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു.

അതേസമയം, കെ റെയിൽ പദ്ധതിയുടെ ഭൂമി ഏറ്റെടുക്കലിന് കേന്ദ്രാനുമതിയുണ്ടെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കെ റെയില്‍ പദ്ധതി സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന്റെ നിലപാടില്‍ വ്യക്തതതയില്ല. പദ്ധതിക്ക് കേന്ദ്രം തത്വത്തില്‍ അനുമതി നല്‍കിയിട്ടുണ്ടെന്ന് കെ റെയില്‍ അഭിഭാഷകന്‍ പറയുന്നുണ്ടെങ്കിലും ഇതിനും വ്യക്തതയില്ല. കേന്ദ്ര സര്‍ക്കാരിനും റെയില്‍വേയ്ക്കും വേണ്ടി ഒരു അഭിഭാഷകന്‍ ഹാജരാവുന്നത് ശരിയല്ല. കേന്ദ്ര നിലപാട് ആര്‍ക്കും അറിയില്ല. കോടതിയെ ഇരുട്ടില്‍ നിര്‍ത്തരുത്തെന്നും കോടതി പറഞ്ഞു. വേഗത്തില്‍ പദ്ധതി നടപ്പാക്കുമ്പോള്‍ നിയമലംഘനം ഉണ്ടാവാന്‍ പാടില്ല. നിയമപ്രകാരം മാത്രമ പദ്ധതിക്കുള്ള അനുമതി നല്‍കുകയുള്ളൂയെന്നും ഹൈക്കോടതി പറഞ്ഞു.

ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പബ്ലിക് ഹിയറിംഗ് നടത്തുമെന്നും ചിന്ത വാരികയില്‍ എഴുതിയ ലേഖനത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി. അതിനിടെ പദ്ധതിക്കായി കോടികള്‍ മുടക്കിയുള്ള പ്രചരണത്തിന് സര്‍ക്കാര്‍ നീക്കങ്ങള്‍ ആരംഭിച്ചു. പദ്ധതിയുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തി 50 ലക്ഷം കൈപ്പുസ്തകങ്ങള്‍ അച്ചടിച്ച് വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു.

Next Story

Popular Stories