Top

കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ താത്കാലിക ഡയറക്ടറായി ഷിബു എബ്രഹാം

24 Jan 2023 1:02 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ താത്കാലിക ഡയറക്ടറായി ഷിബു എബ്രഹാം
X

തിരുവനന്തപുരം: കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ താത്കാലിക ഡയറക്ടറെ നിയമിച്ചു. ഇൻസ്റ്റിറ്റ്യൂട്ട് ഫിനാൻസ് ഡയറക്ടർ ഷിബു എബ്രഹാമാണ് താത്ക്കാലിക ഡയറക്ടർ. വിദ്യാർത്ഥികളുടെ പ്രതിഷേധത്തെ തുടർന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടർ ശങ്കര്‍ മോഹൻ രാജിവെച്ച ഒഴിവിലേക്കാണ് നിയമനം. ഇൻസ്റ്റിറ്റ്യൂട്ടിന്റെ ദൈനംദിന, ഭരണപരമായ കാര്യങ്ങൾ നിർവ്വഹിക്കാനാണ് താല്ക്കാലിക ചുമതല നൽകിയിരിക്കുന്നതെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ ആർ ബിന്ദു പറഞ്ഞു.

ജാതി വിവേചനം, മെറിറ്റ് അട്ടിമറി തുടങ്ങി നിരവധി ആരോപണങ്ങളെ തുടർന്ന് വിദ്യാർത്ഥികളുടെ പ്രതിഷേധത്തിൽ ഡയറക്ടർ സ്ഥാനം രാജിവെക്കുകയായിരുന്നു. വിദ്യാർത്ഥികളുടെ പ്രധാനപ്പെട്ട ആവശ്യമായിരുന്നു ഡയറക്ടറെ മാറ്റുക എന്നതെന്ന് മന്ത്രി അറിയിച്ചിരുന്നു.

കഴിഞ്ഞ ദിവസം ഉന്നത വിദ്യഭ്യാസ മന്ത്രിയുമായി നടത്തിയ ചർച്ചയിലൂടെയാണ് സമരം ഒത്തു തീർപ്പായത്. വിദ്യാർത്ഥികളുടെ ആവശ്യങ്ങളിൽ അനുഭാവപൂർവ്വം തീരുമാനമെടുക്കുമെന്ന് മന്ത്രി ആർ ബിന്ദു അറിയിക്കുകയും ചെയ്തു. പുതിയ ഡയറക്ടറെ നിയമിക്കാൻ സെർച്ച് കമ്മിറ്റി രൂപീകരിക്കുന്നതായും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

STORY HIGHLIGHTS: Shibu Abraham has been Appointed as Temporary Director of the KR Narayanan Institute

Next Story