Top

'ഒഴിയാൻ ആവശ്യപ്പെട്ടത് വാടക വീട്'; എസ് രാജേന്ദ്രന് നോട്ടീസ് നൽകിയതിൽ റവന്യൂ വകുപ്പിന്റെ വിശദീകരണം

മൂന്നാര്‍ ഇക്കാനഗറിലെ 843/a എന്ന സര്‍വേ നമ്പറില്‍പെട്ട ഒന്‍പത് സെന്റ് സ്ഥലത്തിനാണ് റവന്യൂ വകുപ്പ് നോട്ടിസ് നല്‍കിയിരിക്കുന്നത്

27 Nov 2022 11:01 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഒഴിയാൻ ആവശ്യപ്പെട്ടത് വാടക വീട്; എസ് രാജേന്ദ്രന് നോട്ടീസ് നൽകിയതിൽ റവന്യൂ വകുപ്പിന്റെ വിശദീകരണം
X

ഇടുക്കി: മുന്‍ ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന് ഒഴിപ്പിക്കല്‍ നോട്ടീസ് നല്‍കിയത് ഇപ്പോൾ താമസിക്കുന്ന വീടിനല്ലെന്ന് റവന്യൂ വകുപ്പ്. വാടകയ്ക്ക് നല്‍കിയിരിക്കുന്ന വീടിരിക്കുന്ന സ്ഥലത്തിനാണ് രണ്ടു നോട്ടീസും റവന്യൂ വകുപ്പ് നല്‍കിയിരിക്കുന്നത്. ലാന്‍ഡ് റവന്യൂ കമ്മീഷണേറ്ററിന്റെ കയ്യേറ്റമൊഴിപ്പിക്കണമെന്ന നിര്‍ദ്ദേശം റവന്യൂ ഉദ്യോഗസ്ഥര്‍ വൈകിപ്പിക്കുകയും ചെയ്തു.

മൂന്നാര്‍ ഇക്കാനഗറിലെ 843/a എന്ന സര്‍വേ നമ്പറില്‍പെട്ട ഒന്‍പത് സെന്റ് സ്ഥലത്തിനാണ് റവന്യൂ വകുപ്പ് നോട്ടിസ് നല്‍കിയിരിക്കുന്നത്. ഈ സ്ഥലത്തിനാണ് രാജേന്ദ്രന്‍ പട്ടയം നല്‍കിയിരുന്നത്. എന്നാല്‍ കൈവശം വച്ചിരിക്കുന്ന സ്ഥലം 912 സര്‍വ്വേ നമ്പറില്‍ പെട്ടതാണെന്ന് കണ്ടെത്തി.

തുടര്‍ന്ന് ഭൂമിയുടെ പട്ടയവുമായി ബന്ധപ്പെട്ട് സര്‍വേ നമ്പര്‍ മാറികിടക്കുന്നുവെന്ന് കാട്ടി രാജേന്ദ്രന്‍ തന്നെ റവന്യൂ വകുപ്പിന് അപേക്ഷ നല്‍കിയിരുന്നു. ഹാജരാക്കിയ രേഖകളിലെയും റവന്യൂ റെക്കോഡുകളിലെയും അതിരുകള്‍ വ്യത്യാസം ഉള്ളതിനാല്‍ അപേക്ഷ നിരസിച്ചു. തുടര്‍ന്നാണ് രാജേന്ദ്രന് ഒഴിപ്പിക്കല്‍ നോട്ടീസ് നല്‍കിയത്.

സിമന്റ് കട്ടയുപയോഗിച്ച് പണിത ആസ്ബറ്റോസ് ഷീറ്റ് മേഞ്ഞ രണ്ടു മുറികളുളള വീടും സ്ഥലവും ഒഴിയണമെന്നാണ് നോട്ടീസ് നല്‍കിയത്. നവംബര്‍ രണ്ടിനാണ് നോട്ടിസ് നല്‍കിയതെന്ന് ഉദ്യോഗസ്ഥര്‍ ലാന്‍ഡ് റവന്യൂ കമ്മീഷണറെ അറിയിച്ചിരുന്നു. നവംബര്‍ 20 ആയിട്ടും നടപടിയൊന്നും ഉണ്ടായില്ല. ഇതേത്തുടര്‍ന്ന് ലാന്‍ഡ് റവന്യു കമ്മീഷ്ണര്‍ കളക്ടറോട് വിശദീകരണം തേടിയപ്പോഴാണ് നോട്ടിസ് നല്‍കാന്‍ വൈകിപ്പിച്ചുവെന്ന കാര്യം പുറത്തുവന്നത്.

STORY HIGHLIGHTS: revenue department notice to S Rajendran to vacate the rented premises

Next Story