കല്ലായി തീരത്തെ കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ച് റവന്യൂ വകുപ്പ്; നടപടി ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരം
18 Oct 2022 8:48 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കോഴിക്കോട്: ഹൈക്കോടതി നിര്‍ദേശ പ്രകാരം കല്ലായി തീരത്തെ കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ച് റവന്യൂ വകുപ്പ്. ചെറുകിട സംരംഭങ്ങളെ ഒഴിപ്പിച്ചുകൊണ്ട് വലിയ സംരംഭങ്ങെളെ സംരക്ഷിക്കുന്നു എന്ന ആരോപണം നിലനില്‍ക്കെ പ്രതിഷേധത്തിലാണ് ആളുകള്‍. ആദ്യം കസബ എന്ന പ്രദേശത്തെ കയ്യേറ്റങ്ങളാണ് ഒഴിപ്പിച്ചത്. മൂന്ന് വില്ലേജുകളിലായി 97 കയ്യേറ്റക്കാരില്‍ 37 എണ്ണമാണ് ഒഴിപ്പിക്കുന്നത്.
2017ല്‍ കല്ലായി പുഴയോര സംരക്ഷണ സമിതി പുഴയോരത്തെ കയ്യേറ്റ പ്രവര്‍ത്തനങ്ങള്‍ ഒഴിപ്പിക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയില്‍ പരാധി നല്‍കിയതിനെ തുടര്‍ന്നാണ് ഒഴിപ്പിക്കല്‍ ഉത്തരവിറക്കിയത്. എന്നാല്‍ അത് പ്രാവര്‍ത്തികമായില്ല. ഈ മാസം 25നകം കയ്യേറ്റക്കാരെ ഒഴിപ്പിക്കണമെന്ന് ഹൈക്കോടതി വീണ്ടും ഉത്തരവിട്ടു. 28ന് കേസ് പരിഗണിക്കുകയും കയ്യേറ്റക്കാരെ പുറത്താക്കിയതിന്റെ റിപ്പോര്‍ട്ട് ഉദ്യോഗസ്ഥര്‍ കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്യും.
STORY HIGHLIGHTS: Revenue department has cleared the encroachments on the Kallai coast