Top

'പ്രവാചകചരിത്രം വളച്ചൊടിച്ച് വിശ്വാസികളെ വഴിതെറ്റിക്കാനുള്ള ശ്രമം നടക്കുന്നു'; പോപ്പുലര്‍ ഫ്രണ്ടിനെതിരെ പേരോട് അബ്ദുറഹ്മാന്‍ സഖാഫി

20 Sep 2022 11:54 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പ്രവാചകചരിത്രം വളച്ചൊടിച്ച് വിശ്വാസികളെ വഴിതെറ്റിക്കാനുള്ള ശ്രമം നടക്കുന്നു; പോപ്പുലര്‍ ഫ്രണ്ടിനെതിരെ പേരോട് അബ്ദുറഹ്മാന്‍ സഖാഫി
X

കോഴിക്കോട്: പോപ്പുലര്‍ ഫ്രണ്ട് നേതാവ് അഫ്‌സല്‍ ഖാസിമി പ്രവാചക ചരിത്രം തെറ്റായി ഉദ്ധരിച്ചെന്ന ആരോപിച്ച് എപി സമസ്ത നേതാവ് പേരോട് അബ്ദുറഹ്മാന്‍ സഖാഫി. പ്രവാചകചരിത്രം വളച്ചൊടിച്ച് വിശ്വാസികളെ വഴിതെറ്റിക്കാനുള്ള ശ്രമം സംഘടന വളര്‍ത്താന്‍ വിശ്വാസികളെ വഴിതെറ്റിക്കുകയാണ് പോപ്പുലര്‍ ഫ്രണ്ടെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ഇസ്ലാമിനെക്കുറിച്ച് വിവരമില്ലാത്തവര്‍ പ്രവാചകചരിത്രം വളച്ചൊടിക്കുകയാണ്. പ്രവാചകന്‍ ഭീകരനാണെന്ന് വരുത്താനാണ് ശ്രമം. പ്രവാചകന്റെ ക്ഷമയും കാരുണ്യവും പഠിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന ഹദീസ് കൊല്ലാന്‍ പ്രേരിപ്പിക്കുന്നതാക്കി മാറ്റിയെന്നും പേരോട് അബ്ദുറഹ്മാന്‍ സഖാഫി വിമര്‍ശിച്ചു. പ്രവാചകന്‍ മുഹമ്മദ് നബിയെക്കുറിച്ച് ജനമഹാസമ്മേളനത്തില്‍ ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഫ്‌സല്‍ ഖാസിമി നടത്തിയ പ്രസംഗമാണ് വിമര്‍ശനത്തിനിടയാക്കിയത്.

ഖാസിമിയുടെ പ്രസംഗത്തിനെതിരെ നേരത്തെ എസ്എസ്എഫ് ദേശീയ പ്രസിഡന്റ് ഡോ. മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലവും രംഗത്തെത്തിയിരുന്നു. പ്രവാചകന്റെ ജീവിതത്തിലെ സഹിഷ്ണുതയുടെ അധ്യായങ്ങളെ പോലും വളച്ചൊടിച്ച് അപകടകരമായി ഉദ്ധരിക്കുന്നവര്‍ അദ്ദേഹത്തിന്റെ ചരിത്രത്തെയും വ്യക്തിത്വത്തെയും പരസ്യമായി ആക്ഷേപിക്കുകയാണ് ചെയ്യുന്നതെന്ന് മുഹമ്മദ് ഫാറൂഖ് നഈമി ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ പറഞ്ഞു.

കൊല്ലാന്‍ വന്നവന്റെ വാള് വീണ് കിട്ടിയപ്പോള്‍ മാപ്പു കൊടുത്ത പ്രവാചകനെ പ്രതികാരം പഠിപ്പിച്ച നബിയായി അവതരിപ്പിക്കുന്നവര്‍ സ്വന്തം താത്പര്യത്തിനായി മതത്തെ ദുരുപയോഗം ചെയ്യുകയാണ്. ഇസ്‌ലാമിനെയും സമുദായത്തെയും എതിര്‍ക്കുന്നവര്‍ക്കു വാള് കൊടുക്കുകയാണ് ഇവര്‍ ചെയ്യുന്നതെന്നും മുഹമ്മദ് ഫാറൂഖ് നഈമി കൂട്ടിച്ചേര്‍ത്തു.

Story Highlights: PERODE ABDURAHMAN SAQAFI AGAINST POPULAR FRONT OF INDIA

Next Story