Top

'പൊതുഗതാഗത സംവിധാനം ജനങ്ങൾ പരമാവധി ഉപയോഗപ്പെടുത്തണം': മന്ത്രി ആന്റണി രാജു

21 Oct 2022 10:35 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പൊതുഗതാഗത സംവിധാനം ജനങ്ങൾ പരമാവധി ഉപയോഗപ്പെടുത്തണം: മന്ത്രി ആന്റണി രാജു
X

പാലക്കാട്: സംസ്ഥാനത്തെ പൊതുഗതാഗത സംവിധാനം ജനങ്ങൾ പരമാവധി ഉപയോഗപ്പെടുത്തണമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. കെഎസ്ആർടിസി പോലുള്ള പൊതുഗതാഗത സംവിധാനം കൂടുതൽ പ്രയോജനപ്പെടുത്തണം. ഇതുവഴി കെഎസ്ആർടിസി അടക്കമുളള സംവിധാനത്തിന് മുന്നോട്ടുപോകാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു. മോട്ടോർ വാഹന വകുപ്പിന്റെ പാലക്കാട് ജില്ലയിലെ വാഹനീയം 2022 അദാലത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

വടക്കഞ്ചേരി അപകടത്തെതുടർന്ന് മോട്ടോർ വാഹന വകുപ്പ് നടപ്പിലാക്കിയ സ്‌പെഷ്യൽ ഡ്രൈവിലൂടെ 6041 വാഹനങ്ങൾക്കെതിരെ നടപടി എടുത്തു. സ്പീഡ് ഗവർണർ ഘടിപ്പിക്കാത്ത 567 ബസുകൾക്കും അമിതമായ ലൈറ്റിംഗ് സംവിധാനം ഘടിപ്പിച്ച 3690 വാഹനങ്ങൾക്കും എയർഹോൺ, പൊലൂഷൻ എന്നിവ ലംഘിച്ചതിന് 985 വാഹനങ്ങൾക്കും, വാഹനത്തിലെ ആൾട്ടറേഷൻ അടക്കം നടത്തിയ 415 വാഹനങ്ങൾക്കെതിരെയും നടപടി എടുത്തതായും മന്ത്രി പറഞ്ഞു.

ഉദ്യോഗസ്ഥതലത്തിൽ പൊലീസ്-എക്‌സൈസ് വകുപ്പുകൾ സംയുക്തമായി പരിശോധനാ നടപടികൾ ശക്തമാക്കും. മോട്ടോർ വാഹന ഗതാഗതനിയമങ്ങൾ പ്ലസ് ടു തലത്തിൽ ഇംഗ്ലീഷ്,മലയാളം ഭാഷകളിൽ പാഠപുസ്തകം തയ്യാറാക്കി വിദ്യാഭ്യാസ വകുപ്പിന് കൈമാറും. ഇതോടെ ഇന്ത്യയിൽ ആദ്യമായി പ്ലസ് ടു പാഠ്യപദ്ധതിയിൽ ഗതാഗതനിയമങ്ങൾ ഉൾപ്പെടുത്തുകയും ഇതുവഴി പ്ലസ് ടു കോഴ്‌സ് പാസാകുന്നതിനോടൊപ്പം ലേണേഴ്‌സ് ടെസ്റ്റിന് പ്രത്യേക അപേക്ഷ നൽകേണ്ടതില്ലെന്നും മന്ത്രി അറിയിച്ചു.

STORY HIGHLIGHTS: People should make maximum use of the public transport system says Minister Antony Raju

Next Story

Popular Stories