Top

ജോണ്‍സണെതിരായ നടപടിയില്‍ കുഴങ്ങി സിപിഐഎം; കൗണ്‍സിലര്‍മാരുടെ രാജിഭീഷണി; ഭരണം നഷ്ടപ്പെടുമോ?

പത്ത് വര്‍ഷത്തിന് ശേഷാണ് എല്‍ഡിഎഫിന് പത്തനംതിട്ടയില്‍ ഭരണം ലഭിക്കുന്നത്. 32 അംഗങ്ങളുള്ള നഗരസഭയില്‍ എല്‍ഡിഎഫിനും യുഡിഎഫിനും 13 വീതം വോട്ടുകളായിരുന്നു

10 Oct 2021 12:24 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ജോണ്‍സണെതിരായ നടപടിയില്‍ കുഴങ്ങി സിപിഐഎം; കൗണ്‍സിലര്‍മാരുടെ രാജിഭീഷണി; ഭരണം നഷ്ടപ്പെടുമോ?
X

പത്തനംതിട്ട നഗരസഭാ കൗണ്‍സിലര്‍ വിആര്‍ ജോണ്‍സണെതിരായ സിപിഐഎം നടപടിയില്‍ പ്രതിഷേധം ശക്തമായതോടെ ഭരണം നഷ്ടപ്പെടുമോയെന്ന ആശങ്കയില്‍ പാര്‍ട്ടി. പത്തനംതിട്ട ടൗണ്‍ ബ്രാഞ്ച് സമ്മേളനത്തില്‍ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയെന്നാരോപിച്ചായിരുന്നു നഗരസഭാ കൗണ്‍സിലറും പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി അംഗവുമായ വി ജോണ്‍സണെതിരെ സിപിഐഎം നടപടിയെടുത്തത്.

പിന്നാലെ ജോണ്‍സണെ പിന്തുണച്ചെത്തിയിരിക്കുകയാണ് സിപിഐഎം കൗണ്‍സിലറായ നീനു മോഹനും സിപിഐ അംഗമായ സുമേഷ് ബാബുവും. ഇവര്‍ രാജി ഭീഷണി ഉയര്‍ത്തിയതോടെയാണ് പാര്‍ട്ടി പ്രതിരോധത്തിലായത്. കൗണ്‍സിലര്‍മാര്‍ തീരുമാനത്തിലുറച്ചാല്‍ മൂന്ന് സ്വതന്ത്ര അംഗങ്ങളുടെ പിന്തുണയില്‍ നഗരസഭ ഭരിക്കുന്ന സിപിഐഎമ്മിന് ഭരണം നഷ്ടപ്പെനുള്ള സാധ്യതയുണ്ട്.

പത്ത് വര്‍ഷത്തിന് ശേഷാണ് എല്‍ഡിഎഫിന് പത്തനംതിട്ടയില്‍ ഭരണം ലഭിക്കുന്നത്. 32 അംഗങ്ങളുള്ള നഗരസഭയില്‍ എല്‍ഡിഎഫിനും യുഡിഎഫിനും 13 വീതം വോട്ടുകളായിരുന്നു ലഭിച്ചത്. തുടര്‍ന്ന് മൂന്ന് സ്വതന്ത്രരുടെ പിന്തുണയോടെയാണ് എല്‍ഡിഎഫ് ഭരണം നടത്തിയത്.

നഗരസഭയിലെ എസ്ഡിപിഐ-സിപിഐഎം കൂട്ടുകെട്ടിനെ വിമര്‍ശിച്ചതാണ് ജോണ്‍സണെതിരെ നടപടിയെടുക്കാന്‍ കാരണമെന്ന് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ ആരോപിക്കുന്നുണ്ട്. ഈ പൊട്ടിതെറി മുതലെടുത്ത് ഭരണം അട്ടിമറിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്.

Next Story