Top

വീണ്ടും ഓപ്പറേഷന്‍ സരള്‍ രാസ്ത; റോഡുകളില്‍ മിന്നല്‍ പരിശോധനയുമായി വിജിലൻസ്

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴില്‍ നിര്‍മ്മിക്കുന്ന റോഡുകളുടെ ഗുണനിലവാരം ഉറപ്പ് വരുത്തുക എന്നതാണ് പരിശോധനയുടെ ലക്ഷ്യം

16 Sep 2022 10:00 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വീണ്ടും ഓപ്പറേഷന്‍ സരള്‍ രാസ്ത; റോഡുകളില്‍ മിന്നല്‍ പരിശോധനയുമായി വിജിലൻസ്
X

തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. റോഡുകളുടെ നിലവാരം അളക്കുന്നതിന്റെ ഭാഗമായാണ് പരിശോധന. വിജിലന്‍സ് ആന്റ് ആന്റി നാര്‍കോട്ടിക്കല്‍ സെല്ലിന്റെ നേതൃത്വത്തില്‍ സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമാണ് ഓപ്പറേഷന്‍ സരള്‍ രസ്ത എന്നപേരില്‍ പരിശോധന നടത്തുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴില്‍ നിര്‍മ്മിക്കുന്ന റോഡുകളുടെ ഗുണനിലവാരം ഉറപ്പ് വരുത്തുക എന്നതാണ് പരിശോധനയുടെ ലക്ഷ്യം.

തിരുവനന്തപുരത്തെ വിവിധ ഇടങ്ങളിലായി 82-ല്‍ അധികം റോഡുകളുടെ പരിശോധനയാണ് ഇന്ന് നടക്കുക. ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് ഇത്തരത്തിലൊരു മിന്നല്‍ പരിശോധന നടക്കുന്നത്. നിര്‍മ്മാണം പുരോഗമിക്കുന്നതും പൂര്‍ത്തിയായതുമായ റോഡുകളില്‍ കൃത്യമായ പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതിയുടെ ഉത്തരവ്. സംസ്ഥാനത്തെ ജില്ലകളില്‍ ഇതുമായി ബന്ധപ്പെട്ട പരിശോധന പുരോഗമിക്കുകയാണ്.

മനോജ് എബ്രഹാം വിജിലന്‍സ് ചുമതല ഏറ്റെടുത്തതിന് ശേഷം നടക്കുന്ന രണ്ടാമത്തെ ഓപ്പറേഷന്‍ സരള്‍ രാസ്തയാണിത്. ഇതിന് മുമ്പും റോഡുകളുടെ നിലവാരം സംബന്ധിച്ച് നിരവധി വിമര്‍ശനങ്ങളും പരാതികളും ഉയര്‍ന്ന സാഹചര്യത്തില്‍ പരിശോധന നടത്തിയിരുന്നു.

STORY HIGHLIGHTS: Operation Saral Rasta again; Vigilance with lightning checks on roads

Next Story