Top

കുറ്റിപ്പുറത്ത് കടന്നല്‍ കുത്തേറ്റ് ഒരാള്‍ മരിച്ചു, 15 പേര്‍ക്ക് പരിക്ക്, അഞ്ചു പേരുടെ നില ഗുരുതരം

4 Jan 2022 4:48 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കുറ്റിപ്പുറത്ത് കടന്നല്‍ കുത്തേറ്റ് ഒരാള്‍ മരിച്ചു, 15 പേര്‍ക്ക് പരിക്ക്, അഞ്ചു പേരുടെ നില ഗുരുതരം
X

മലപ്പുറം കുറ്റിപ്പുറത്ത് കടന്നല്‍ കുത്തേറ്റ് 45 കാരന് ദാരുണാന്ത്യം. കുറ്റിപ്പുറം സ്വദേശി കോരാത്ത് മുസ്തഫ(45)യാണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ടായിരുന്നു കടന്നലിന്റെ ആക്രമണം ഉണ്ടായത്. സംഭവത്തില്‍ 15-ലേറെപ്പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ അഞ്ച് പേരുടെ നില ഗുരുതരമാണ്.

കുറ്റിപ്പുറം തെക്കേ അങ്ങാടി കാങ്കടപ്പുഴ കടവ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ വച്ചായിരുന്നു സംഭവം. ശക്തമായ കാറ്റിനെ തുടര്‍ന്ന് ഇളകിയെത്തിയ കടന്നല്‍ കൂട്ടം ഖബറിടത്തില്‍ പ്രാര്‍ത്ഥന നടത്തിയിരുന്നവരെ ആക്രമിക്കുകയായിരുന്നു. ഇവര്‍ പ്രാണരക്ഷാര്‍ത്ഥം പള്ളിയിലേക്ക് ഓടിക്കയറി. ഇതോടെ പള്ളിക്കകത്ത് പ്രാര്‍ത്ഥിച്ച് നിന്നവര്‍ക്കും കുത്തേറ്റു. ഗുരുതരമായി പരിക്കേറ്റ അഞ്ചുപേര്‍ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്.

Next Story