ഇപ്പോഴും പ്രചോദിപ്പിച്ച് നന്ദു; ആഗ്രഹിച്ച പോലെ കൃത്രിമക്കാല്‍ ജസ്റ്റിനെ നടത്തും
തിരുവനന്തപുരം ഭരതന്നൂര്‍ സായി കൃഷ്ണയില്‍ നന്ദു മഹാദേവന്റെ കൃത്രിമക്കാല്‍ ഇന്നാണ് കോഴിക്കോട് സ്വദേശി ജസ്റ്റിന് കൈമാറുന്നത്.
10 Dec 2022 9:51 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കോഴിക്കോട്: അര്‍ബുദത്തിനോട് പോരാടി മരണപ്പെട്ട നന്ദു മഹാദേവനെ ആരും മറന്നു കാണില്ല. കാന്‍സര്‍ മൂലം ഇടതുകാല് മുറിച്ച് മാറ്റേണ്ടി വന്നപ്പോഴും തളരാതെ പ്രചോദനമായിരുന്ന നന്ദുവിനെ സാമൂഹ മാധ്യമങ്ങളിലൂടെയാണ് കൂടുതല്‍ പേര്‍ക്കും അറിയുക. ജീവിച്ചിരുന്നപ്പോള്‍ നന്ദു ഉപയോഗിച്ചിരുന്ന കൃത്രിമക്കാല്‍ കോഴിക്കോട് സ്വദേശി ജസ്റ്റിന് കൈമാറുന്നുവെന്നാണ് പുതിയ വാര്‍ത്ത.
തിരുവനന്തപുരം ഭരതന്നൂര്‍ സായി കൃഷ്ണയില്‍ നന്ദു മഹാദേവന്റെ കൃത്രിമക്കാല്‍ ഇന്നാണ് കോഴിക്കോട് സ്വദേശി ജസ്റ്റിന് കൈമാറുന്നത്. നന്ദുവിന്റെ ആഗ്രഹപ്രകാരം തന്നെയാണ് ജസ്റ്റിന് കൃത്രിമക്കാല്‍ കൈമാറുന്നതെന്ന് നന്ദുവിന്റെ മാതാപിതാക്കള്‍ പറഞ്ഞു. ഇന്ന് നടക്കുന്ന ചടങ്ങില്‍ നന്ദുവിന്റെ മാതാപിതാക്കളും ജസ്റ്റിനും പങ്കെടുക്കും.
വെട്ടിയാര്‍ ലൈഫ് ആന്‍ഡ് ലിംബ് ചെയര്മാന് ജോണ്സന് സാമുവല്‍ മുന്‍കൈയ്യെടുത്താണ് നന്ദുവിന് ജര്‍മന്‍ കമ്പനിയായ ഓട്ടോബക്കിന്റെ കൃത്രിമക്കാല്‍ നല്‍കിയത്. 'ഈ വരുന്ന ബുധനാഴ്ച്ച എന്റെ കല്ല്യാണമാണ്. ജര്‍മനിക്കാരനായ ഓട്ടോബെക്കിന്റെ മൂത്ത മകള്‍ ആണ് വധു.' എന്ന് തുടങ്ങുന്ന നന്ദുവിന്റെ ഫേസ്ബുക്ക് കുറിപ്പ് അന്ന് വൈറലായിരുന്നു. 2021 മെയ് 15 നാണ് നന്ദു മഹാദേവന് വിടവാങ്ങിയത്. കോഴിക്കോട് എംവിആര്‍ ക്യാന്‍സര്‍ സെന്ററില്‍ ചികിത്സയിലിരിക്കെയാണ് മരണം. അര്‍ബുദം ശ്വാസകോശത്തേയും പിടിമുറുക്കിയതോടെ മരണപ്പെടുകയായിരുന്നു. അതിജീവനം കൂട്ടായ്മയുടെ മുഖ്യസംഘാടകന്‍ ആയിരുന്നു നന്ദു.
Story Highlights: Nandu mahadeva artificial Leg handover to justin