Top

'വിശ്വാസി ഒരിക്കലും വർഗീയവാദിയാവില്ല'; മനുഷ്യനെ മനുഷ്യനിൽ നിന്ന് അകറ്റുന്നതാണ് ജാതി ചിന്തയെന്ന് എം വി ​ഗോവിന്ദൻ

'പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ വിമർശനത്തിന് പിന്നിൽ രാഷ്ട്രീയമുണ്ട്'

16 Jan 2023 8:35 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വിശ്വാസി ഒരിക്കലും വർഗീയവാദിയാവില്ല; മനുഷ്യനെ മനുഷ്യനിൽ നിന്ന് അകറ്റുന്നതാണ് ജാതി ചിന്തയെന്ന് എം വി ​ഗോവിന്ദൻ
X

തിരുവനന്തപുരം: വിശ്വാസി ഒരിക്കലും വർഗീയവാദിയാവില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ. വർഗീയവാദിക്ക് ഒരിക്കലും വിശ്വാസമില്ല. അവർ വിശ്വാസികളെ സംഘടിപ്പിക്കാൻ ശ്രമിക്കുകയാണ്. മനുഷ്യനെ മനുഷ്യനിൽ നിന്ന് അകറ്റുന്നതാണ് ജാതി ചിന്ത. മനുഷ്യ ജാതിയാണ് നമ്മുടെ ജാതിയെന്നും എംവി ​ഗോവിന്ദൻ അഭിപ്രായപ്പെട്ടു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എംവി ​ഗോവിന്ദൻ.

കാര്യവട്ടം ഏകദിന ക്രിക്കറ്റ് മത്സരത്തിൽ കാണികൾ കുറഞ്ഞതിൽ മന്ത്രി വി അബ്ദുറഹിമാനെതിരെയുളള പന്ന്യൻ രവീന്ദ്രന്റെ വിമർശനത്തെ എം വി ഗോവിന്ദൻ തള്ളി. കാണികൾ കുറഞ്ഞതിന് പല കാരണങ്ങളുണ്ട്. പാവപ്പെട്ടവർ ക്രിക്കറ്റ് കളി കാണേണ്ടെന്ന് ആരെങ്കിലും പറയുമോ എന്നും അദ്ദേഹം ചോദിച്ചു. പ്രസ്താവനയിൽ മന്ത്രി വിശദീകരണം നൽകിയതാണ്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ വിമർശനത്തിന് പിന്നിൽ രാഷ്ട്രീയമുണ്ട്. കായിക മന്ത്രി അങ്ങനെ ഉദ്ദേശിച്ചിട്ടില്ല. മന്ത്രിയുടെ പ്രസ്താവന കൊണ്ട് ആളുകൾ കുറഞ്ഞുവെന്ന് പറയുന്നതിൽ കാര്യമില്ലെന്നും എം വി ​ഗോവിന്ദൻ അഭിപ്രായപ്പെട്ടു.

കാര്യവട്ടത്തെ ഒഴിഞ്ഞ ​ഗ്യാലറിക്ക് കാരണം കായിക മന്ത്രിയാണെന്നായിരുന്നു സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രന്റെ വിമർശനം. പട്ടിണി കിടക്കുന്നവർ കളികാണേണ്ട' എന്ന പരാമർശം വരുത്തിവെച്ച വിന ഇന്നലെ നേരിൽകണ്ടുവെന്നും കായിക രംഗത്തെ പരമാവധി പ്രോത്സാഹിപ്പിക്കുവാൻ ബാധ്യതപ്പെട്ടവർ കായിക പ്രേമികളുടെ അവകാശത്തെ തടയാൻ ശ്രമിക്കരുതെന്നും പന്ന്യൻ രവീന്ദ്രൻ പറഞ്ഞിരുന്നു.

STORY HIGHLIGHTS: MV Govindan said that caste thinking separates man from man

Next Story