കൊവിഡ് വ്യാപനം; കോഴിക്കോട്ടും കർശന നിയന്ത്രണങ്ങൾ; ബീച്ചിൽ സന്ദർശകരെ നിയന്ത്രിക്കും
17 Jan 2022 9:03 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

പ്രതിദിന കൊവിഡ് കേസുകൾ കുത്തനെ കൂടിയ സാഹചര്യത്തിൽ കോഴിക്കോട് കടുത്ത നിയന്ത്രണങ്ങളേർപ്പെടുത്താൻ തീരുമാനം. ജില്ലയിൽ പൊതുയോഗങ്ങൾക്ക് വിലക്കേർപ്പെടുത്തും, ബസിൽ നിന്നു കൊണ്ടുള്ള യാത്ര അനുവദിക്കില്ല, നഗരത്തിലടക്കം പരിശോധന കർശനമാക്കും, ബീച്ചിൽ സന്ദർശകരെ നിയന്ത്രിക്കും.
കഴിഞ്ഞ ദിവസം എറണാകുളത്തും തിരുവനന്തപുരത്തും കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. എറണാകുളം ജില്ലയില്‍ എല്ലാ പൊതു പരിപാടികള്‍ക്കും വിലക്കേര്‍പ്പെടുത്തി. നേരത്തെ തീരുമാനിച്ച പരിപാടികളും മാറ്റി വയ്ക്കണം. സര്‍ക്കാര്‍ ചടങ്ങുകളും യോഗങ്ങളും ഓണ്‍ലൈനായി മാത്രമായി നിശ്ചയിക്കണം.
മരണാനന്തര ചടങ്ങുകള്‍, വിവാഹം എന്നിവയ്ക്ക് പരമാവധി 50 പേര്‍ക്ക് മാത്രമാണ് പങ്കെടുക്കാന്‍ അനുമതിയുള്ളത്. ഷോപ്പിംഗ് മാളുകളിലും ജനത്തിരക്ക് നിയന്ത്രിക്കാന്‍ 25 സ്ക്വയര്‍ ഫീരില് ഒരാളെന്ന നിലയിലാണ് പ്രവേശനം. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കൊവിഡ് ക്ലസ്റ്ററുകള്‍ രൂപപ്പെട്ടാല്‍ സ്ഥാപനം 15 ദിവസം അടച്ചിടണമെന്നും എറണാകുളം ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. തിരുവനന്തപുരം ജില്ലയിലും കര്‍ശനനിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിയന്ത്രണങ്ങളുടെ ഭാഗമായി പൊന്മുടി വിനോദസഞ്ചാര കേന്ദ്രത്തിലേക്കുളള പ്രവേശനം നിഷേധിച്ചു.
- TAGS:
- COVID19
- kozhikkode