Top

മോഫിയയുടെ ആത്മഹത്യ; ഒന്നാം പ്രതി സുഹൈലിന് ജാമ്യം

നവംബര്‍ 23നാണ് എടയപ്പുറം സ്വദേശി മോഫിയ പര്‍വീണിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്

31 Jan 2022 6:11 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മോഫിയയുടെ ആത്മഹത്യ; ഒന്നാം പ്രതി സുഹൈലിന് ജാമ്യം
X

ആലുവയിലെ നിയമ വിദ്യാര്‍ത്ഥിനി മോഫിയ പര്‍വീന്‍ ആത്മഹത്യ ചെയ്ത കേസിലെ ഒന്നാം പ്രതിയായ ഭര്‍ത്താവ് മുഹമ്മദ് സുഹൈലിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു.ഉപാധികളോടെയാണ് കോടതി ജാമ്യം നല്‍കിയത്.ഒരു ലക്ഷം രൂപയുടെ ബോണ്ടും ,രണ്ട് ആള്‍ ജാമ്യവുമാണ് മുഖ്യ വ്യവസ്ഥ. രണ്ടും മൂന്നും പ്രതികളായ സുഹൈലിന്റെ മാതാപിതാക്കള്‍ റുഖിയ, യൂസഫ് എന്നിവര്‍ക്ക് ഹൈക്കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.

നവംബര്‍ 23നാണ് എടയപ്പുറം സ്വദേശി മോഫിയ പര്‍വീണിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍തൃവീട്ടുകാര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയതിന് പിന്നാലെയാണ് യുവതി തൂങ്ങി മരിച്ചത്. ആത്മഹത്യാ കുറിപ്പില്‍ ആലുവ സിഐക്കെതിരെയും ഗുരുതര ആരോപണങ്ങളാണ് ഉണ്ടായിരുന്നു. പരാതി നല്‍കാന്‍ എത്തിയപ്പോള്‍ സിഐ അപമാനിച്ചതായും അസഭ്യം പറഞ്ഞെന്നുമായിരുന്നു ആത്മഹത്യ കുറിപ്പില്‍ ചൂണ്ടിക്കാട്ടിയത്. മരണത്തിന് എട്ട് മാസങ്ങള്‍ക്ക് മുന്‍പാണ് മോഫിയ പര്‍വീണിന്റെ വിവാഹം കഴിഞ്ഞത്. പിന്നീട് മോഫിയയും സുഹൈലും തമ്മില്‍ പ്രശ്‌നങ്ങളുണ്ടാവുകയും പെണ്‍കുട്ടി സ്വന്തം വീട്ടിലേക്ക് മാറി താമസിക്കുകയും ചെയ്യുകയായിരുന്നു.

Next Story