'മുസ്ലീം ലീഗല്ലേ, അതിന്റെ വിവരക്കേട് അയാള്‍ക്കുണ്ട്'; പി കെ ബഷീറിന് എം എം മണിയുടെ മറുപടി
സമൂഹമാധ്യമങ്ങളില്‍ ഇഷ്ടം പോലെ തെറി കേട്ടുകൊണ്ടിരിക്കുകയാണ്. അത് അങ്ങനെ നടക്കട്ടെ,' മുതിര്‍ന്ന സിപിഐഎം നേതാവ് പ്രതികരിച്ചു.
23 Jun 2022 9:52 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ഇടുക്കി: മുസ്ലീം ലീഗ് നേതാവ് പി കെ ബഷീര്‍ എംഎല്‍എയുടെ വംശീയ അധിക്ഷേപത്തില്‍ മറുപടിയുമായി എം എം മണി എംഎല്‍എ. പി കെ ബഷീറിന്റെ പരാമര്‍ശം വിവരക്കേടാണെന്ന് എം എം മണി പറഞ്ഞു. 'അയാള്‍ മുസ്ലീം ലീഗല്ലേ? ലീഗിന്റെ വിവരക്കേട് അയാള്‍ക്കുണ്ട്. ഒരിക്കല്‍ നിയമസഭയില്‍ താനുമായ് ഏറ്റുമുട്ടിയതാണ്.അന്ന് ഞാന്‍ പറഞ്ഞ് ഇരുത്തിയതാണ്. അതിന് ശേഷം ഇപ്പോഴാണ്. അയാള്‍ പറഞ്ഞ വിവരക്കേടിന് ഇപ്പോള്‍ മറുപടിയില്ല. സമൂഹമാധ്യമങ്ങളില്‍ ഇഷ്ടം പോലെ തെറി കേട്ടുകൊണ്ടിരിക്കുകയാണ്. അത് അങ്ങനെ നടക്കട്ടെ,' മുതിര്‍ന്ന സിപിഐഎം നേതാവ് പ്രതികരിച്ചു.
മുസ്ലിംലീഗിന്റെ ജില്ലാ പ്രവര്‍ത്തക സംഗമത്തിലായിരുന്നു പികെ ബഷീര്‍ എംഎല്‍എ എം എം മണിക്കെതിരെ വംശീയ അധിക്ഷേപം നടത്തിയത്. .'കറുപ്പ് കണ്ടാല്‍ മുഖ്യമന്ത്രിക്ക് പേടി. പര്‍ദ്ദ കണ്ടാല്‍ ഇയാള്‍ക്ക് പേടി. ഇവരുടെ സംസ്ഥാന കമ്മിറ്റിക്ക് എംഎം മണി പോയാല്‍ എന്തായിരിക്കും സ്ഥിതി. കാരണം അയാളുടെ കണ്ണും മൊക്റുമൊക്ക കറുപ്പല്ലേ' എന്നാണ് പികെ ബഷീറിന്റെ വംശീയാധിക്ഷേപം.
കോഴിക്കോട് കഴിഞ്ഞയാഴ്ച ഒരാള്‍ക്ക് പോലും നടക്കാന്‍ പറ്റിയിട്ടില്ല എന്ന് മുഖ്യമന്ത്രിയുടെ ജില്ലാ പര്യാടനത്തെയും അദ്ദേഹം കളിയാക്കി. ഇപ്പോള്‍ ഓരോ ദിവസവും വെളിപ്പെടുത്തലുകള്‍ വര്‍ദ്ധിക്കുകയാണെന്ന് പറഞ്ഞ അദ്ദേഹം ഓരോ ദിവസം വെളിപ്പെടുത്തുമ്പോഴും കൊവിഡിന്റെ എണ്ണം കൂടുകയാണെന്നും വിമര്‍ശിച്ചു. പണ്ട് സരിത വെളിപ്പെടുത്തിയതാണല്ലോ യുഡിഎഫിനും ഉമ്മന്‍ ചാണ്ടിക്കുമെതിരായി പോയതെന്നും പി കെ ബഷീര്‍ കൂട്ടിചേര്‍ത്തു.
Story Highlights: 'Is he is Muslim League, he is ignorant of it'; MM Mani's reply to PK Basheer