'ഏറെകാലമായി ഞങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന വ്യക്തി'; ഡോ. ജോ ജോസഫിനെ കുറിച്ച് മന്ത്രി പി രാജീവ്
5 May 2022 11:30 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എറണാകുളം: തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫ് ഏറെ കാലമായി ഇടത് പക്ഷവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന വ്യക്തിയെന്ന് വ്യവസായമന്ത്രി പി രാജീവ്. പ്രൊഫഷണലുകളെ ഭാഗമാക്കുക എന്ന പാര്‍ട്ടി നയങ്ങളുടെ ഭാഗമായാണ് ഡോ. ജോ ജോസഫും പരിഗണിക്കപ്പെടുന്നത്. വളരെ സമര്‍പ്പണ മനോഭാവമുള്ളയാള വ്യക്തി കൂടിയാണ് ജോ ജോസഫ്. ചെറുപ്പക്കാരനാണെന്നും പി രാജീവ് കൂട്ടിച്ചേര്‍ത്തു.
എഞ്ചിനീയര്‍മാര്‍, അഭിഭാഷകര്‍, ചാറ്റേര്‍ഡ് അക്കൗണ്ടന്റുമാര്‍ ഉള്‍പ്പെടെയുള്ള പ്രൊഫഷണലുകളെല്ലാം സിപിഐഎമ്മിന്റെ തന്നെ ഭാഗമായി വരണം. അതിന്റെ ഭാഗമാണ് ഡോ. ജോ ജോസഫ് തൃക്കാക്കരയില്‍ പരിഗണിക്കപ്പെടുന്നത്. വളരെ സമര്‍പ്പണ മനോഭാവമുള്ളയാളാണ് അദ്ദേഹം. ഞങ്ങളുമായി ഏറെ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലെല്ലാം അദ്ദേഹം സജീവമായിരുന്നു എന്നും അദ്ദേഹം സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിച്ചു.
അതേസമയം, തൃക്കാക്കരയിലെ സ്ഥാനാര്‍ത്ഥിത്വം അപ്രതീക്ഷമെന്നായിരുന്നു പ്രഖ്യാപനത്തിന് പിന്നാലെ ഡോ. ജോ ജോസഫിന്റെ ആദ്യ പ്രതികരണം. ഇന്ന് രാവിലെയാണ് ഇത്തരത്തില്‍ ഒരു ചര്‍ച്ച നടക്കുന്നു എന്ന് അറിഞ്ഞത്. ഒരിക്കലും പ്രതീക്ഷിക്കാത്ത സ്ഥാനാര്‍ത്ഥിത്വമാണ്. ഈ ദിവസങ്ങളില്‍ രാവിലെയാണ് ഇത്തരത്തില്‍ ഒരു ചര്‍ച്ച നടക്കുന്നുണ്ടെന്ന് അറിഞ്ഞത്. അതിനാല്‍ എന്നത്തേയും പോലെ ഇന്നും ജോലിക്ക് വന്നു. രോഗികളെ കണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തൃക്കാക്കരയില്‍ തികഞ്ഞ വിജയ പ്രതീക്ഷയാണുള്ളത് എന്ന് വ്യക്തമാക്കിയ അദ്ദേഹം കേരളത്തില്‍ എല്‍ഡിഎഫ് കഴിഞ്ഞ തവണ വലിയ വിജയം നേടിയപ്പോള്‍ അതിന്റെ ഭാഗമാകാന്‍ കഴിയാത്തതില്‍ തൃക്കാക്കരയിലെ ജനങ്ങള്‍ക്ക് പശ്ചാത്തപമുണ്ട്. അത് ഇത്തവണ തിരുത്തും എന്നും അവകാശപ്പെട്ടു.
Story Highlight: Minister P Rajeev reaction ldf thrikakkara candidate dr Jo Joseph