സപ്ലൈകോ ആറ് വർഷമായി വില വര്‍ധിപ്പിച്ചിട്ടില്ല; വില വര്‍ധനവില്‍ സര്‍ക്കാര്‍ ഇടപെടല്‍ നടത്തുമെന്ന് മന്ത്രി ജി ആര്‍ അനില്‍
13 ഇന വസ്തുക്കള്‍ മാര്‍ക്കറ്റ് വിലയേക്കാള്‍ കുറച്ച് സപ്ലൈകോ നല്‍കുന്നത്.
12 Dec 2021 10:06 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സപ്ലൈകോ വില വര്‍ധിപ്പിച്ചുവെന്ന വാര്‍ത്ത ശരിയല്ലെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍. സബ്സിഡി സാധനങ്ങള്‍ക്ക് വില വര്‍ധിപ്പിച്ചിട്ടില്ല. വില വര്‍ധനയില്‍ സര്‍ക്കാര്‍ ഇടപെടല്‍ നടത്തുന്നുണ്ടൈന്നും മന്ത്രി പറഞ്ഞു. 13 ഇന വസ്തുക്കള്‍ മാര്‍ക്കറ്റ് വിലയേക്കാള്‍ കുറച്ച് സപ്ലൈകോ നല്‍കുന്നത്. ആറ് വര്‍ഷമായി സപ്ലൈക്കോ വില കൂട്ടിയിട്ടില്ലെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
35 ഇനം അവശ്യ ഇനങ്ങള്‍ക്ക് പൊതു വിപണിയെക്കാള്‍ വിലക്കുറവിലാണ് സപ്ലൈകോ നല്‍കുന്നത്. ഇതില്‍ 13 ഇനം സാധനങ്ങളുടെ വില കൂട്ടിയിട്ടില്ല. ചില ഉല്‍പന്നങ്ങള്‍ക്ക് വില വര്‍ധിച്ചു. എന്നാല്‍ ഇതില്‍ സര്‍ക്കാര്‍ ഇടപൈട്ടുവെന്നും വിലകുറച്ചു. മാര്‍ക്കറ്റ് വിലയെക്കാള്‍ 50% കുറവിലാണ് സബ്സിഡി ഉത്പന്നങ്ങളുടെ വില്‍പ്പനയെന്നും മന്ത്രി പറഞ്ഞു.
വന്‍പയര്‍ വില 98 ആയി വര്‍ധിപ്പിച്ചത് 94 ആയി കുറച്ചു, മുളക് 134 ആയിരുന്നു അത് കുറച്ച് 126 ആയി, പഞ്ചസാര 39 രൂപയില്‍ 50 പൈസ കുറച്ചു, മല്ലി 110 ല്‍ നിന്ന് 106 രൂപയായി കുറച്ചു. വെളിച്ചെണ്ണ, ഉഴുന്ന്, വന്‍കടല, പച്ചരി എന്നിവയ്ക്ക് വില വര്‍ധനവ് നടപ്പാക്കിയിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.