Top

നായ കുരച്ചതിന് ഉടമസ്ഥയെ കൊലപ്പെടുത്തി; നാല് വര്‍ഷത്തിന് ശേഷം പ്രതി അറസ്റ്റില്‍

ഭാര്യയുമായി വഴക്കിട്ട് ക്വീന്‍സ് ലാന്‍ഡിലെ വാംഗെട്ടി ബീച്ചിലെത്തിയതായിരുന്നു രജ്‌വിന്ദര്‍.

26 Nov 2022 5:18 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നായ കുരച്ചതിന് ഉടമസ്ഥയെ കൊലപ്പെടുത്തി; നാല് വര്‍ഷത്തിന് ശേഷം പ്രതി അറസ്റ്റില്‍
X

ന്യൂഡല്‍ഹി: നായ കുരച്ചതിന്റെ പേരില്‍ ഉടമസ്ഥയെ കൊലപ്പെടുത്തിയ കേസില്‍ ഇന്ത്യന്‍ പൗരന്‍ അറസ്റ്റില്‍. 2018 ല്‍ ക്വീന്‍സ്‌ലാന്‍ഡില്‍ വെച്ച് നടന്ന കൊലപാതകത്തില്‍ നാല് വര്‍ഷത്തിന് ശേഷമാണ് പ്രതി ഡല്‍ഹി പൊലീസ് പിടിയിലാവുന്നത്. ഓസ്‌ട്രേലിയന്‍ പൗര 24 കാരി ടൊയയെയാണ് ഇന്ത്യക്കാരനായ രജ്‌വിന്ദര്‍ കൊലപ്പെടുത്തിയത്. കൃത്യത്തിന് ശേഷം രാജ്യം വിട്ട രജ്‌വിന്ദറിനെ പിടികൂടുന്നവര്‍ക്ക് പത്ത് ലക്ഷം ഓസ്‌ട്രേലിയന്‍ ഡോളര്‍ (5,51,35,383 ഇന്ത്യന്‍ രൂപ) പാരിതോഷികമായി പ്രഖ്യാപിച്ചിരുന്നു.

ഭാര്യയുമായി വഴക്കിട്ട് ക്വീന്‍സ് ലാന്‍ഡിലെ വാംഗെട്ടി ബീച്ചിലെത്തിയതായിരുന്നു രജ്‌വിന്ദര്‍. വീടുവിട്ടിറങ്ങുമ്പോള്‍ കൈയ്യില്‍ പഴങ്ങളും കത്തിയും കരുതിയിരുന്നു. കൊല്ലപ്പെട്ട ടൊയ ഫാര്‍മസി ജീവനക്കാരിയാണ്. തന്റെ വളര്‍ത്തു നായക്കൊപ്പം ബീച്ചിലൂടെ നടക്കവെയൊണ് കൊല്ലപ്പെടുന്നത്. നായ ബീച്ചിലിരിക്കുന്ന രജ്‌വിന്ദറിനെ നോക്കി കുരച്ചതോടെ രണ്ടും പേരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും പ്രകോപിതനായ രജ്വിന്ദര്‍ ടൊയയെ കൊലപ്പെടുത്തുകയുമായിരുന്നു. ശേഷം ടൊയയുടെ മൃതദേഹം മണലില്‍ കുഴിച്ചിടുകയും പട്ടിയെ തൊട്ടുത്ത മരത്തില്‍ കെട്ടിയിടുകയും ചെയ്തു.

കൊലപാതകത്തിന് പിന്നാലെ രജ്വിന്ദര്‍ കുടുംബവും ജോലിയും ഉപേക്ഷിച്ച് നാടുവിട്ടെങ്കിലും പൊലീസ് അദ്ദേഹത്തെ തിരയുന്നുണ്ടായിരുന്നു. ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചതിനെത്തുടര്‍ന്ന് നവംബര്‍ 21 ന് പട്യാല ഹൗസ് കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. ഇന്ത്യയിലെ ഇന്റര്‍പോളിന്റെ നോഡല്‍ ഏജന്‍സിയായ സിബിഐയും ഓസ്‌ട്രേലിയന്‍ സംഘവും കൈമാറിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ ഡല്‍ഹി പോലീസിന്റെ സ്‌പെഷ്യല്‍ സെല്‍ ജിടി കര്‍ണാല്‍ റോഡിന് സമീപം അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഡല്‍ഹി കോടതി രാജ്വീന്ദര്‍ സിംഗിനെ അഞ്ച് ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

Story Highlights: man who allegedly killed an Australian woman in Queensland in 2018 has been arrested

Next Story