Top

കൊച്ചിയില്‍ ഗൃഹനാഥനെ ഭാര്യയും മകളും ചേര്‍ന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

14 Dec 2021 4:30 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കൊച്ചിയില്‍  ഗൃഹനാഥനെ ഭാര്യയും മകളും ചേര്‍ന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി
X

കൊച്ചിയില്‍ ഗൃഹനാഥനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യയും മകളും അറസ്റ്റില്‍. തമിഴ്നാട് സ്വദേശിയായ ശങ്കര്‍ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലാണ് നടപടി. കടവന്ത്രറ പൊലീസാണ് തമിഴ്നാട് സ്വദേശികളായ സെല്‍വി മകള്‍ ആനന്ദി എന്നിവരെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ശങ്കര്‍ മരിച്ചത്.

ഡോക്ടര്‍ക്ക് തോന്നിയ സംശയമാണ് ശങ്കറിന്റെ മരണം കൊലപാതകമാണെന്ന നിഗമത്തിലേക്ക് എത്തിയത്. സെല്‍വിയും മകള്‍ ആനന്ദിയും ചേര്‍ന്ന് ശങ്കറിനെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. എന്നാല്‍ പരിശോധനയില്‍ കഴുത്ത് ഞെരിച്ചതായി ഡോക്ടര്‍ക്ക് സംശയം തോന്നിയതാണ് നിര്‍ണായകമായത്. തുടര്‍ന്ന് ഡോക്ടര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഭാര്യയും മകളും ചേര്‍ന്ന് ശങ്കറിനെ കൊലപ്പെടുത്തിയെന്ന് കണ്ടെത്തിയത്.

ശങ്കര്‍ സ്ഥിരമായി മദ്യപിച്ച് വീട്ടിലെത്തി വഴക്കിടുമായിരുന്നു എന്നും ഈ സാഹചര്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് സെല്‍വിയും ആനന്ദിയും പൊലീസിന് നല്‍കിയ വിവരം. തമിഴ്നാട് സ്വദേശികളായ കുടുംബം കഴിഞ്ഞ 10 വര്‍ഷമായി കൊച്ചിയിലാണ് താമസം.

Next Story