ഗാന്ധി പ്രതിമയുടെ തലയറുത്തുമാറ്റി; ആക്രമണം അനാച്ഛാദനം ചെയ്യാനിരിക്കെ
നേരത്തെ പ്രദേശത്ത് ഗാന്ധിയുടെ സ്തൂപം ഉണ്ടായിരുന്നു അത് അക്രമികള്‍ തകര്‍ത്തിരുന്നു
12 Nov 2022 6:54 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊല്ലം: കൊട്ടാരക്കര ഏഴുകോണില്‍ ഗാന്ധി പ്രതിമയുടെ തലയറുത്തുമാറ്റി. രണ്ട് ദിവസം മുമ്പ് പ്രതിമയില്‍ സ്ഥാപിച്ചിരുന്ന കണ്ണാടി ഊരികൊണ്ടുപോയിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണം. തിങ്കളാഴ്ച്ച കൊടികുന്നില്‍ സുരേഷ് എംപി പ്രതിമ അനാച്ഛാദനം ചെയ്യാനിരിക്കെയാണ് ആക്രമണം. സംഭവത്തില്‍ ഏഴുകോണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
നേരത്തെ പ്രദേശത്ത് ഗാന്ധിയുടെ സ്തൂപം ഉണ്ടായിരുന്നു അത് അക്രമികള്‍ തകര്‍ത്തിരുന്നു. ഇതിന്റെ പേരില്‍ കേസ് നിലനില്‍ക്കുന്നുണ്ടെങ്കിലും പ്രതികളെ പിടിക്കാനായിട്ടില്ല. ഇതിന് പിന്നാലെയാണ് ഗാന്ധി പ്രതിമ സ്ഥാപിച്ചത്.
Story highlights: Mahatma gandhi statue dimolished
- TAGS:
- Mahatma Gandhi
- Kollam
- demolish
Next Story