ആത്മകഥക്കുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നിരസിച്ച് എം കുഞ്ഞാമന്; 'നന്ദിപൂര്‍വം ഞാന്‍ നിരസിക്കുന്നു'
അക്കാദമിക ജീവിതത്തിലോ ബൗദ്ധിക ജീവിതത്തിലോ ഞാന്‍ ഇത്തരം ബഹുമതികളുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നില്ല
29 July 2022 12:59 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കോഴിക്കോട്: ആത്മകഥക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം നിരസിച്ച് എം കുഞ്ഞാമന്. അക്കാദമിക ജീവിതത്തിലോ ബൗദ്ധിക ജീവിതത്തിലോ ഇത്തരം ബഹുമതികളുടെ ഭാഗമാകാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും അത് കൊണ്ട് ഈ അവാര്‍ഡ് നന്ദിപൂര്‍വം നിരസിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ട്രൂ കോപ്പി തിങ്കിനോടാണ് കുഞ്ഞാമന്റെ പ്രതികരണം.
'എന്റെ അക്കാദമിക ജീവിതത്തിലോ ബൗദ്ധിക ജീവിതത്തിലോ ഞാന്‍ ഇത്തരം ബഹുമതികളുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നില്ല. അത് കൊണ്ട് ഈ അവാര്‍ഡ് നന്ദിപൂര്‍വം ഞാന്‍ നിരസിക്കുകയാണ്', എം കുഞ്ഞാമന് പറഞ്ഞു.
എതിര് എന്ന ആത്മകഥയ്ക്ക് ജീവചരിത്രം വിഭാഗത്തിലാണ് എം കുഞ്ഞാമന് അവാര്‍ഡിന് അര്‍ഹനായത്. വൈശാഖനും പ്രൊഫ.കെ.പി.ശങ്കരനും അക്കാദമിയുടെ വിശിഷ്ടാംഗത്വവും ഡോ.കെ.ജയകുമാര്‍, കടത്തനാട്ട് നാരായണന്, ജാനമ്മ കുഞ്ഞുണ്ണി, കവിയൂര്‍ രാജഗോപാലന്‍, ഗീത കൃഷ്ണന്‍കുട്ടി, കെ.ജയശീലന്‍ എന്നിവര്‍ക്ക് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരവും പ്രഖ്യാപിച്ചിട്ടുണ്ട്.
- TAGS:
- M. Kunjaman
- Kerala