Top

ബിവറേജസ് ഔട്ട്ലറ്റിൽ നിന്നും മദ്യക്കുപ്പികൾ വസ്ത്രത്തിലൊളിപ്പിച്ച് കടന്നുകളഞ്ഞു; പൊലീസ് അന്വേഷണം ആരംഭിച്ചു

26 July 2022 5:18 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ബിവറേജസ് ഔട്ട്ലറ്റിൽ നിന്നും മദ്യക്കുപ്പികൾ വസ്ത്രത്തിലൊളിപ്പിച്ച് കടന്നുകളഞ്ഞു; പൊലീസ് അന്വേഷണം ആരംഭിച്ചു
X

പത്തനംതിട്ട: ബിവറേജസ് ഔട്ട്ലറ്റിൽ നിന്നും മദ്യക്കുപ്പികൾ മോഷ്ടിച്ച് യുവാക്കൾ. പത്തനംതിട്ട നഗരത്തിൽ പ്രവർത്തിക്കുന്ന പ്രീമിയം സെൽഫ് കൗണ്ടറിൽ നിന്നാണ് രണ്ട് മദ്യക്കുപ്പികൾ യുവാക്കൾ മോഷ്ടിച്ചത്. മദ്യം നോക്കാനെന്ന വ്യാജേന മദ്യക്കുപ്പി ഷെൽഫിൽ നിന്നും എടുത്ത് വസ്ത്രത്തിനടിയിലാക്കി കടന്ന് കളയുകയായിരുന്നു. സിസിടിവി ദൃശ്യത്തിൽ നിന്നും മോഷ്ടാക്കളെ വ്യക്തമായിട്ടുണ്ട്.

കറുത്ത ടീഷർട്ടും കൈലി മുണ്ടും ധരിച്ച ഒരു യുവാവും ചുവപ്പ് ടീ ഷർട്ടും പാന്റും ധരിച്ച മറ്റൊരു യുവാവുമാണ് സംഘത്തിൽ ഉണ്ടായിരുന്നത്. ഒരാൾ ഫോണിൽ സംസാരിച്ചു നിൽക്കവെ മറ്റെയാൾ മദ്യക്കുപ്പി മോഷ്ടിച്ച് വസ്ത്രത്തിനുളളിൽ ഒളിപ്പിച്ചു. ശേഷം ഇരുവരും തമ്മിൽ തർക്കം അഭിനയിച്ചു. ബിവറേജ് ജീവനക്കാർ ഇവരുടെ തർക്കം കണ്ടതിനേത്തുടർന്ന് ഇടപെടുകയും തർക്കം അവസാനിപ്പിച്ച് ഇരുവരേയും പറഞ്ഞയക്കുകയും ചെയ്തു.

പിന്നീട് സ്റ്റോക്ക് പരിശോധിച്ചപ്പോഴാണ് 1170 രൂപയും 550 രൂപയും വിലയുളള രണ്ട് കുപ്പി മദ്യക്കുപ്പികൾ കാണാതായ വിവരം ശ്രദ്ധയിൽപ്പെടുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ക്രിമിനൽ പശ്ചാത്തലമുളളവരാണ് മോഷണം നടത്തിയതെന്നാണ് സൂചന.

Next Story