Top

'സാധാരണ പ്രവര്‍ത്തകനായി ജനങ്ങള്‍ക്കൊപ്പമുണ്ടാകും'; സജി ചെറിയാനെ സ്വീകരിച്ച് ചെങ്ങന്നൂര്‍ സിപിഐഎം

7 July 2022 11:29 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സാധാരണ പ്രവര്‍ത്തകനായി ജനങ്ങള്‍ക്കൊപ്പമുണ്ടാകും; സജി ചെറിയാനെ സ്വീകരിച്ച് ചെങ്ങന്നൂര്‍ സിപിഐഎം
X

ആലപ്പുഴ: സിപിഐഎമ്മിന്റെ സാധാരണ പ്രവർത്തകനായി ജനങ്ങൾക്കൊപ്പം എന്നുമുണ്ടാകുമെന്ന് രാജിവെച്ച സജി ചെറിയാൻ. പാർട്ടി നിലപാട് ഉയർത്തി പിടിച്ചു കൊണ്ടുള്ള രാജിയാണിതെന്നും, പറയാനുള്ളത് നിയമസഭയിൽ പറഞ്ഞിട്ടുണ്ടെന്നും സജി ചെറിയാൻ പ്രതികരിച്ചു. മന്ത്രി സ്ഥാനം രാജിവെച്ച ശേഷം ചെങ്ങന്നൂരിലെ വീട്ടിലെത്തിയ സജി ചെറിയാനെ പ്രവർത്തകർ സ്വീകരിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

സജി ചെറിയാന് ഇന്ന് ചെങ്ങന്നൂരില്‍ നല്‍കാനിരുന്ന സ്വീകരണം റദ്ദാക്കിയെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു. സ്വീകരണം വാര്‍ത്തയായതോടെ പരിപാടി ഉപേക്ഷിച്ചെന്നാണ് പ്രാദേശിക നേതൃത്വം പറഞ്ഞിരുന്നത്. അതേ സമയം കാലാവസ്ഥ അനുകൂലമല്ലാത്തതിനാലാണ് സ്വീകരണ പരിപാടി റദ്ദാക്കിയതെന്നാണ് സിപിഐഎം പ്രദേശിക നേതൃത്വം നൽകിയിരുന്ന വിശദീകരണം.

തിരുവനന്തപുരത്ത് നിന്ന് ചെങ്ങന്നൂരിലെത്തുന്ന സജി ചെറിയാന് ബഥേല്‍ ജംഗ്ഷനില്‍ നല്‍കാനിരുന്ന സ്വീകരണം ഒഴിവാക്കിയതായാണ് സിപിഐഎം പ്രാദേശിക നേതൃത്വം അറിയിച്ചിരുന്നത്. കാഞ്ഞിരത്തുംമൂട്ടില്‍ നിന്ന് പ്രവര്‍ത്തകരുടെ അകമ്പടിയോടെ സജി ചെറിയാനെ ആനയിച്ചു കൊണ്ടുവരുന്നതായിരുന്നു പദ്ധതി.

ഭരണഘട വിരുദ്ധ പരാമർശം നടത്തിയത് വിവാദമായതിന് പിന്നാലെ ബുധനാഴ്ചയാണ് സജി ചെറിയാൻ രാജിവെച്ചത്. ഭരണഘടനയെ അവഹേളിച്ചതിന് സജി ചെറിയാനെതിരെ കീഴ്വായ്പ്പൂര്‍ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഭരണഘടനയെ അവഹേളിച്ചെന്ന വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഈ വകുപ്പ് പ്രകാരം പരമാവധി മൂന്ന് വര്‍ഷം വരെ തടവും പിഴയും കിട്ടാം. മൂന്ന് വര്‍ഷം വരെ തടവും പിഴയും കിട്ടുന്ന വകുപ്പു പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

STORY HIGHLIGHTS: LDF Activists Received Saji Cheriyan in Chengannur After his Resignation

Next Story