Top

വിഴിഞ്ഞം സമരം ശക്തമാക്കാന്‍ ലത്തീന്‍ അതിരൂപത; ബഹുജനസമരത്തിന് ആഹ്വാനം ചെയ്ത് സര്‍ക്കുലര്‍

ബഹുജന സമരത്തിന് ആഹ്വാനം ചെയ്തുള്ള സര്‍ക്കുലര്‍ സഭയ്ക്ക് കീഴിലുള്ള പള്ളികളില്‍ വായിച്ചു

11 Sep 2022 6:23 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വിഴിഞ്ഞം സമരം ശക്തമാക്കാന്‍ ലത്തീന്‍ അതിരൂപത; ബഹുജനസമരത്തിന് ആഹ്വാനം ചെയ്ത് സര്‍ക്കുലര്‍
X

തിരുവനന്തപുരം: വിഴിഞ്ഞം സമരം ശക്തമാക്കാന്‍ ലത്തീന്‍ അതിരൂപത. ബഹുജന സമരത്തിന് ആഹ്വാനം ചെയ്തുള്ള സര്‍ക്കുലര്‍ സഭയ്ക്ക് കീഴിലുള്ള പള്ളികളില്‍ വായിച്ചു. തൊഴിലും വീടുകളും തീരവും സംരക്ഷിക്കാന്‍ നടത്തുന്ന സമരത്തോടനുബന്ധിച്ച് ഉയര്‍ത്തുന്ന ആവശ്യങ്ങളില്‍ ഇതുവരെ തീരുമാനമുണ്ടായിട്ടില്ലെന്ന് സര്‍ക്കുലറില്‍ പറയുന്നു.

നിരവധി തവണ ചര്‍ച്ച നടത്തിയിട്ടും അധികാരികളുടം ഭഗത്ത് നിന്ന് ഉറപ്പുകളൊന്നും ലഭിക്കുന്നില്ല. ബഹുജനസമരത്തിന് വിവിധ സംഘടനകളേയും ജനങ്ങളേയും പങ്കാളികളാക്കണമെന്നും ആര്‍ച്ച് ബിഷപ്പിന്റെ സര്‍ക്കുലറില്‍ ആവശ്യപ്പെടുന്നുണ്ട്.

സമരം കടുപ്പിക്കുന്നതിന്റെ ഭാഗമായി മൂലമ്പള്ളിയില്‍ നിന്ന് വിഴിഞ്ഞത്തേക്ക് പ്രചരണ ജാഥയും മാര്‍ച്ചും പൊതു സമ്മേളനവും നടത്തും. കേരള കത്തോലിക്ക ബിഷപ്‌സ് കോണ്‍ഫറന്‍സിന്റെയും വിവിധ മത്സ്യത്തൊഴിലാളി, സാമൂഹിക പാരിസ്ഥിതിക സംഘടനകളുടേയും സഹകരണത്തോടെ കേരള ലാറ്റിന്‍ കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ്, കോസ്റ്റല്‍ ഏരിയ ഡവലപ്‌മെന്റ് ഏജന്‍സി ഫോര്‍ ലിബറേഷന്‍ എന്നിവയുടേയും നേതൃത്വത്തില്‍ സെപ്റ്റംബര്‍ 14ന് മൂലമ്പള്ളിയില്‍ നിന്ന് ആരംഭിക്കുന്ന ജാഥ 18ന് തിരുവനന്തപുരത്ത് എത്തുമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

ബഹുജന മാര്‍ച്ചില്‍ സഭാ അംഗങ്ങള്‍ പങ്കാളികളാകണം എന്നും സര്‍ക്കുലറില്‍ ആവശ്യപ്പെടുന്നു. വിഴിഞ്ഞം തുറമുഖത്തിനെതിരായ സമരം ഒരു മാസത്തിലേക്ക് കടക്കുമ്പോഴാണ് പ്രതിഷേധം ശക്തമാക്കാനുള്ള ലത്തീന്‍ അതിരൂപതയുടെ തീരുമാനം.

Story Highlights: Latin Archdiocese Circular On Vizhinjam Protest

Next Story