ട്രെയിനില്‍ നഗ്നതാ പ്രദര്‍ശനം, തെറിവിളി; യുവാവ് അറസ്റ്റില്‍
മദ്യലഹരിയിലായിരുന്ന ഇയാള്‍ ട്രെയിനിലെ വിദ്യാര്‍ത്ഥിനികളെ ശല്യം ചെയ്തതായും പരാതികളുണ്ട്.
27 Nov 2022 3:27 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊല്ലം: ട്രെയിനില്‍ യാത്രക്കാര്‍ക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ യുവാവ് പിടിയില്‍. കൊല്ലം പനയം സ്വദേശി ദിലീപ് നെല്‍സനെയാണ് യാത്രക്കാരുടെ പരാതിയില്‍ റെയില്‍വെ പൊലീസ് പിടികൂടിയത്.
കഴിഞ്ഞദിവസം പോര്‍ബന്തര്‍ കൊച്ചുവേളി എക്സ്പ്രസ് ട്രെയിനിലായിരുന്നു ദിലീപ് യാത്രക്കാര്‍ക്ക് നേരെ നഗ്നതാപ്രദര്‍ശനവും തെറിവിളികളും നടത്തിയത്. മദ്യലഹരിയിലായിരുന്ന ഇയാള്‍ ട്രെയിനിലെ വിദ്യാര്‍ത്ഥിനികളെ ശല്യം ചെയ്തതായും പരാതികളുണ്ട്.
വിവരം അറിഞ്ഞെത്തിയ ടിടിആറിനെ ഇയാള്‍ കയ്യേറ്റം ചെയ്യാനും ശ്രമിച്ചു. ട്രെയിന്‍ കൊല്ലത്തെത്തിയപ്പോള്‍ സ്റ്റേഷനില്‍ ബഹളം വച്ച ദിലീപ് പൊലീസുകാരെയും കയ്യേറ്റം ചെയ്യാനൊരുങ്ങിയതായി പൊലീസ് പറഞ്ഞു.
ഗുജറാത്തിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ് ദിലീപ്.
Next Story