മെസ്സിക്ക് ഇനി രണ്ട് 'ബോഡി ഗാര്‍ഡ്‌സ്'! ഇന്റര്‍ മയാമിയില്‍ പന്തുതട്ടാന്‍ ഡി പോള്‍ എത്തുന്നു

അർജന്റീന ദേശീയ ടീമിൽ മെസ്സിയുടെ സഹതാരമായ ഡി പോൾ മയാമിയിലേക്കെത്തുന്നത് മെസ്സി ആരാധകർക്ക് വലിയ ആവേശം പകരുന്ന വാർത്തയാണ്

dot image

അർജന്റീനയുടെ സ്റ്റാർ മിഡ് ഫീൽഡർ റോഡ്രിഗോ ഡി പോൾ അമേരിക്കൻ ക്ലബ്ബായ ഇന്റർ‌ മയാമിയിലേക്ക്. ഇതിഹാസ താരം ലയണൽ മെസ്സിയുടെ ക്ലബ്ബായ ഇന്‍റർ മയാമിയുമായി ഡി പോൾ നാല് വർഷത്തെ കരാറിലെത്തിയതായാണ് റിപ്പോർട്ടുകൾ. സ്പാനിഷ് ക്ലബ്ബായ അത്ലറ്റിക്കോ മാഡ്രിഡിൽ നിന്നാണ് 31കാരനായ താരം മയാമിയിലേക്കെത്തുന്നത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഡി പോൾ എംഎൽഎസ് ക്ലബ്ബായ ഇൻ്റർ മയാമിയിലെത്തുമെന്ന അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. അർജന്റീനൻ മാധ്യമങ്ങൾ ആദ്യം റിപ്പോർട്ട് ചെയ്തിരുന്ന വാർത്ത ഇപ്പോൾ ഫാബ്രീസിയോ റൊമാനോയും ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുകയാണ്. ട്രാൻസ്ഫർ ചർച്ചകൾ അന്തിമഘട്ടത്തിൽ എത്തിനിൽക്കുകയാണെന്നും റൊമാനോ വ്യക്തമാക്കി.

അർജന്റീന ദേശീയ ടീമിൽ മെസ്സിയുടെ സഹതാരമായ ഡി പോൾ മയാമിയിലേക്കെത്തുന്നത് മെസ്സി ആരാധകർക്ക് വലിയ ആവേശം പകരുന്ന വാർത്തയാണ്. സെർജിയോ ബുസ്‌ക്വറ്റ്‌സ്, ജോർഡി ആൽബ തുടങ്ങിയ പരിചയസമ്പന്നർ അണിനിരക്കുന്ന മയാമിയുടെ മധ്യനിരയിലേക്ക് ഡി പോൾ കൂടിയെത്തുന്നതോടെ ടീമിൻ്റെ കരുത്ത് വർധിക്കും.

Content Highlights: Reports confirm: Rodrigo De Paul will play for Inter Miami and join Lionel Messi

dot image
To advertise here,contact us
dot image